നരേന്ദ്ര മോദി സര്‍ക്കാര്‍ ജനത്തിനുമേല്‍ ഏല്‍പ്പിക്കുന്നത് അഭൂതപൂര്‍വമായ സാമ്പത്തികഭാരം; തിങ്കളാഴ്ച ഇടതിന്റെ രാജ്യവ്യാപക ഹര്‍ത്താല്‍

കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ജനത്തിനുമേല്‍ അഭൂതപൂര്‍വമായ സാമ്പത്തികഭാരമാണ് ഏല്‍പ്പിക്കുന്നതെന്നു സംയുക്ത പ്രസ്താവനയില്‍ ഇടതുപാര്‍ട്ടികള്‍. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ പത്തിന് (തിങ്കള്‍) രാജ്യവ്യാപക ഹര്‍ത്താല്‍ നടത്തുമെന്ന് ഇടതുസംഘടനകള്‍. കര്‍ഷകര്‍ ദുരിതത്തിലാണ്. യുവാക്കള്‍ക്കു തൊഴിലില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നു. ബാങ്കുകളില്‍ കിട്ടാക്കടം പെരുകുന്നു. സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ പ്രയാസമെല്ലാം സാധാരണക്കാരാണ് അനുഭവിക്കുന്നതെന്നു സംഘടനകള്‍ ചൂണ്ടിക്കാട്ടി.
ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത ബന്ദ് നടത്തുമെന്നു കോണ്‍ഗ്രസ് അറിയിച്ചു. രാവിലെ ഒന്‍പതു മുതല്‍ മൂന്നു മണി വരെയായിരിക്കും ബന്ദ്. വാഹനങ്ങള്‍ തടയില്ല. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങള്‍, ധര്‍ണകള്‍ എന്നിവ നടത്തും.
പ്രതിപക്ഷ കക്ഷികള്‍ ബന്ദിനു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന ഇന്ധന വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. അഞ്ചുമാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് 6.50 രൂപയും ഡീസലിന് 4.70 രൂപയുമാണ് വര്‍ധിച്ചത്.
മറ്റു പെട്രോളിയം ഉല്‍പ്പന്നങ്ങളായ എല്‍പിജി, സിഎന്‍ജി തുടങ്ങിയവയുടെ വിലയും ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വീപ്പയ്ക്ക് നിലവില്‍ വില 78 ഡോളറാണു വില. എന്നാല്‍, വീപ്പയ്ക്ക് 125 ഡോളറില്‍ കൂടുതലുണ്ടായിരുന്നപ്പോള്‍പോലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇതിലും കുറവായിരുന്നെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha



























