കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള മെഡിക്കല്‍, ഡന്റല്‍ കോഴ്‌സ് പ്രവേശനം സംബന്ധിച്ച കേസില്‍ അന്തിമ വാദം ഇന്ന്

കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള മെഡിക്കല്‍, ഡന്റല്‍ കോഴ്‌സ് പ്രവേശനം സംബന്ധിച്ച കേസില്‍ സുപ്രീംകോടതി ഇന്ന് അന്തിമവാദം കേള്‍ക്കും. വ്യാഴാഴ്ച അന്തിമവാദത്തിന് നിശ്ചയിച്ചിരുന്നെങ്കിലും ഉച്ചയോടെ കേസ് പരിഗണിച്ചപ്പോള്‍ പ്രവര്‍ത്തന സമയം വൈകിയതിനാല്‍ ഇന്നത്തേക്ക് മാറ്റാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് നിര്‍ദേശിക്കുകയായിരുന്നു.
തൊടുപുഴ അസ്ഹര്‍ കോളജ്, വയനാട് ഡി.എം കോളജ്, പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍ കോളജുകള്‍ക്ക് ഹൈകോടതി നല്‍കിയ പ്രവേശന അനുമതി കഴിഞ്ഞ ദിവസം സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.
പ്രവേശന അനുമതി നല്‍കിയ ഹൈകോടതി നടപടി അംഗീകരിക്കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ സ്‌പോട്ട് അഡ്മിഷന്‍ പ്രശ്‌നത്തിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























