കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍ ; അധികാരത്തിലേറാന്‍ ബിജെപിയെ ബെല്‍ഗാം ജില്ല തുണയ്ക്കുമെന്ന് റിപ്പോര്‍ട്ട്

കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍. എട്ട് സീറ്റുകളുടെ അഭാവത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ബിജെപിക്ക് സര്‍ക്കാര്‍ നഷ്ടമായപ്പോള്‍ ബെല്‍ഗാം ജില്ലയാണ് അതിന് കാരണമായതെന്ന് പല കോണില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോള്‍ അതേ ബെല്‍ഗാം ജില്ല തന്നെ അധികാരത്തിലേറാന്‍ ബിജെപിയെ തുണയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷയും എംഎല്‍എയുമായ ലക്ഷ്മി ഹെബാല്‍ക്കര്‍, സഹോദരന്‍മാരും എംഎല്‍എമാരുമായ സതീഷ് ജാര്‍കിഹോളിയും രമേശ് ജാര്‍കിഹോളിയും, ജലസേചന മന്ത്രി ഡികെ സിവകുമാര്‍ എന്നിവര്‍ തമ്മിലുള്ള സ്വരചേര്‍ച്ചയിലായ്മ ബിജെപിക്ക് അനുകൂല ഘടകമാകുമെന്നാണ് പ്രധാന വിലയിരുത്തല്‍.
സംസ്ഥാനത്തെ ഏറെ സ്വാധീനിക്കുന്ന മണ്ഡലമാണ് ബെല്‍ഗാം. ഇവിടെ 18 സീറ്റാണ് ഉള്ളത്. ബിജെപി ഇവിടെ ഒന്‍പത് സീറ്റാണ് നേടിയത്. ഇവിടെ എല്ലാ സീറ്റുകളും നേടാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ അതുണ്ടായില്ല. ഇവിടെ കോണ്‍ഗ്രസും അതിശക്തമാണ്. ഇവിടത്തെ രാഷ്ട്രീയ അടിയൊഴുക്കുകള്‍ സംസ്ഥാന സര്‍ക്കാരിനെ മറിച്ചിടുമെന്നാണ് മനസിലാവുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ ചാണക്യനായ ഡികെ ശിവകുമാറാണ് ഇതിനുള്ളില്‍ കളിക്കുന്ന പ്രധാന വില്ലന്‍ എന്നാണ് കണക്കുകൂട്ടൽ.
https://www.facebook.com/Malayalivartha


























