ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഹാര്‍ദിക് പട്ടേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പടിദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ഹാര്‍ദികിനെ സോളയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. നിരാഹാര സമരം 14-ാം ദിവസത്തിലേക്ക് കടന്നതോടെയാണ് ഹാര്‍ദിക്കിന്‍റെ ആരോഗ്യനില മോശമായത്.
നിരാഹാരം മൂലം കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ 25 വയസുകാരനായ ഹാര്‍ദിക് പട്ടേലിന്‍റെ 20 കിലോയാണ് കുറഞ്ഞത്. പടിദാര്‍ വിഭാഗത്തിന് സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 25നാണ് ഹാര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. ഇതിനോടകം ഗുജറാത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിന് പിന്തുണയുമായി നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പട്ടേല്‍ സമുദായത്തെ മറ്റു പിന്നാക്ക വിഭാഗത്തില്‍ (ഒബിസി) ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സര്‍വീസുകളിലും വിദ്യാഭ്യാസരംഗത്തും സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2015 ജൂണില്‍ ആരംഭിച്ച പ്രചാരണം പിന്നീട് പ്രക്ഷോഭമായി മാറിയിരുന്നു.
https://www.facebook.com/Malayalivartha


























