സ്ത്രീകളുടെ കിടപ്പുമുറിയില്‍ കടന്ന് എണ്ണ തേച്ച് നഗ്‌നനായി അവരോടൊപ്പം കിടന്നുറങ്ങുന്ന കള്ളന്‍ പോലീസിന് തല വേദനയാകുന്നു; മോഷണ പട്ടികയില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങളും

പനാജിയിലെ ഡോണാ പോളാ നിവാസികളുടെ ഉറക്കം കെടുത്തുന്ന ഒരു ഞരമ്പ് രോഗിയായ കള്ളനാണ് ഇപ്പോള്‍ പോലീസിന് തലവേദനയാതപന്നത്. രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ അപാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ ഭദ്രമായി അടച്ചിട്ടിരുന്ന ജനലുകളും വാതിലുകളും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തുറന്ന് കിടക്കും. ഏകദേശം 3.30 നും 4.00 മണിക്കും ഇടയിലാണ് ഇയാള്‍ വീടുകളില്‍ കയറുന്നത്. എണ്ണ തേച്ച് നഗ്‌നനായി സ്ത്രീകളുടെ കിടപ്പുമുറിയില്‍ കടന്ന് അവരുടെ ഉറക്കം കണ്ടാസ്വദിക്കുന്നതാണ ഈ കള്ളന്റെ പ്രധാന പണി.
കള്ളന്‍ മോഷ്ടിക്കാന്‍ കയറുന്ന വീട്ടില്‍ നിന്ന് എണ്ണയുടെ പാക്കറ്റുകള്‍ ലഭിച്ചതായും തങ്ങളുടെ അടിവസ്ത്രങ്ങള്‍ നഷ്ടപ്പെട്ടതായും വീട്ടമ്മമാര്‍ വ്യക്തമാക്കുന്നു. ഇയാള്‍ ആരെയെങ്കിലും ശാരീരികമായി ഉപദ്രവിച്ചതായി ഇതുവരെ തെളിവു ലഭിച്ചിട്ടില്ല. അപമാനം ഭയന്ന് ആരും പുറത്തു പറയാത്തതാകും എന്നും പോലീസ് സംശയിക്കുന്നു സ്ത്രീകളുള്ള വീടുകളില്‍ മാത്രമാണ് ഈ വ്യക്തി അതിക്രമിച്ചു കയറുന്നത്. തങ്ങളുടെ സമീപത്ത് ഒരാള്‍ കിടക്കുന്നതായി ആദ്യം രണ്ട് സ്ത്രീകളാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി നല്‍കിയത് മറ്റൊരു അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന ദമ്പതികളാണ്. ഒരു തെളിവുകളും ലഭിച്ചിട്ടില്ലാത്തതിനാല്‍ പോലീസുകാര്‍ക്ക് ഇയാള്‍ ഒരു തലവേദനയായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























