ഭര്‍ത്താവിന്റെ ജന്മദിനത്തിലും അഭിരാമി ഭര്‍ത്താവിനും മക്കള്‍ക്കും നല്‍കിയ പാലില്‍ ഉറക്കഗുളിക കലര്‍ത്തിയിരുന്നു; എന്നാല്‍ വിഷബാധയേറ്റത് മകള്‍ക്ക് മാത്രം മരിച്ചുകിടക്കുന്ന മകളെ കാണാതിരിക്കാന്‍ ഭര്‍ത്താവിനെ ആലിംഗനം ചെയ്ത് ഓഫീസിലേക്ക് യാത്രയാക്കി; അഭിരാമിയുടെ ക്രൂരതകള്‍ ഒന്നോന്നായി പുറത്തുവരുന്നു

കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി മക്കളെ കൊന്ന അഭിരാമിയുടെ ക്രൂരതകള്‍ പുറത്ത്. യുവതിയുടെ ഭര്‍ത്താവ് വിജയ് കുമാര്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്. അഭിരാമി ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്താനായി തിരഞ്ഞെടുത്തത് ഭര്‍ത്താവിന്റെ ജന്മദിവസമായിരുന്നു. രാത്രിയിലെ ജന്മദിനാഘോഷങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ ഭര്‍ത്താവിനും മക്കള്‍ക്കും നല്‍കിയ പാലില്‍ അഭിരാമി ഉറക്കഗുളിക പൊടിച്ച് കലര്‍ത്തിയിരുന്നു. എന്നാല്‍ നാല് വയസുകാരിയായ മകള്‍ക്ക് മാത്രമാണ് വിഷബാധയേറ്റത്. എന്നാല്‍ രാത്രി കാമുകനൊപ്പം ചെലവഴിക്കാനാണ് പാലില്‍ ഉറക്ക ഗുളിക കലര്‍ത്തിയതെന്ന സംശയവും നില നില്‍ക്കുന്നു. മകള്‍ക്ക് വിഷബാധ ഏറ്റതാണ് മകനെയും കൊലപ്പെടുത്താന്‍ കാരണമായതായും സംശയിക്കുന്നു.
എന്നും രാവിലെ മകളെ കണ്ടശേഷമേ വിജയ് കുമാര്‍ ജോലിക്ക് പോകാറുള്ളത്. എന്നാല്‍ സംഭവം നടന്ന വെള്ളിയാഴ്ച മക്കളെ കാണാന്‍ വന്ന ഭര്‍ത്താവിന്റെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി മകള്‍ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും പറഞ്ഞ്, ഭര്‍ത്താവിനെ ആലിംഗനം ചെയ്താണ് അഭിരാമി യാത്രയാക്കിയത്.
തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മകന് വീണ്ടും ഉയര്‍ന്ന അളവില്‍ മയക്കുഗുളിക പാലില്‍ കലര്‍ത്തിനല്‍കി. ഭര്‍ത്താവിനെയും കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍ ജോലിത്തിരക്കുകാരണം ഭര്‍ത്താവ് തിരിച്ചെത്താന്‍ വൈകുമെന്നറിഞ്ഞതോടെയാണ് കാമുകന്‍ സുന്ദരത്തിന്റെ സഹായത്തോടെ അഭിരാമി നാഗര്‍ കോവിലേക്ക് ബസ് കയറിയത്. കാമുകനുമായുള്ള വീഡിയോ കോളിനിടെ മക്കള്‍ ശല്യപ്പെടുത്തിയാല്‍ അവരെ അഭിരാമി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അഭിരാമിയുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടപ്പോള്‍ അയല്‍വാസികള്‍ ഒരിക്കല്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























