കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും അണിനിരന്ന പടുകൂറ്റന്‍ റാലി ഡല്‍ഹിയില്‍

കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും അണിനിരന്ന പടുകൂറ്റന്‍ ഡല്‍ഹിയില്‍. ഭാരതീയ കിസാന്‍ യൂണിയന്റെ(ബികെയു) നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ഡല്‍ഹി അതിര്‍ത്തിയിലെത്തി. കര്‍ഷകര്‍ നഗരത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ വന്‍ പോലീസ് സംഘമാണ് നിലയുറപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 23ന് ഹരിദ്വാറില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ എഴുപതിനായിരത്തോളം കര്‍ഷകരാണ് പങ്കെടുക്കുന്നത്.
കിസാന്‍ ക്രാന്തി പദയാത്ര എന്ന പേരിലാണ് റാലി. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണം, കര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കണം, ചെറുകിട കര്‍ഷകരെ സഹായിക്കണം തുടങ്ങിയ 21 ആവശ!്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. കര്‍ഷകര്‍ മാര്‍ച്ച് എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കിഴക്ക്, വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
"
https://www.facebook.com/Malayalivartha






















