പാക്കിസ്ഥാനെ നേരിടുന്നതിനായാണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നത്; കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് പാക്കിസ്ഥാനെ പഴിചാരി ബി.ജെ.പി
റഫാല്‍ യുദ്ധവിമാന കരാറില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് പാക്കിസ്ഥാനെ പഴിചാരി ബിജെപി രംഗത്ത്. പാക്കിസ്ഥാനെ നേരിടുന്നതിനായാണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതെന്നു ന്യായീകരിച്ച ബിജെപി, പാക്കിസ്ഥാനു വേണ്ടിയാണ് കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പറഞ്ഞു. പാക്കിസ്ഥാന്റെ കൈയില്‍ ആയുധം നല്കുന്ന നടപടിയാണ് കരാറിനെതിരേ കോണ്‍ഗ്രസ് നിലപാട് എടുക്കുന്നതിലൂടെ ചെയ്യുന്നതെന്നും ബിജെപി വക്താവ് സുധാന്‍ഷു ത്രിവേദി ആരോപിച്ചു.
ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ സംസാരിക്കുന്പോഴെല്ലാം പാക്കിസ്ഥാന് അതിനെ എതിര്‍ക്കാറുണ്ട്. അതുപോലെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവനകളെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുന്നതെന്നു ശശി തരൂരിന്റെ വിമര്‍ശനം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നിലപാടിനെ കോണ്‍ഗ്രസ് നേതാവ് പരസ്യമായി എതിര്‍ത്തു സംസാരിച്ചത് തെറ്റായി പോയി. അത് പാക്കിസ്ഥാന് അനുകൂലവും ഇന്ത്യന്‍ പൈതൃകത്തിനു വിരുദ്ധമാണെന്നും സുധാന്‍ഷു ത്രിവേദി പറഞ്ഞു.
https://www.facebook.com/Malayalivartha