പതിനാറുകാരിയായ മകളെയും അമ്മയെയും കൂട്ട ബലാത്സംഗത്തിനിരയാക്കി; കൊടുംക്രൂരത ഏഴ് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 18 പേര്‍ ചേർന്ന്

ചണ്ഡിഗഡിൽ പതിനാറുകാരിയായ മകളെയും അമ്മയെയും കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി റിപ്പോർട്ടുകൾ. ഇരുവരെയും ഏഴ് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 18 പേര്‍ ക്രൂര പീഡനത്തിനിരയാക്കിയതായാണ് പരാതി.
എഎസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മുഖ്യ കുറ്റവാളിയെന്നാണ് പീഡനത്തിനിരയായ ഇരുവരും ആരോപിക്കുന്നത്. വീട്ടില്‍ വെച്ച് കഴിഞ്ഞ മാസമായിരുന്നു സംഭവം. എന്നാൽ ഒക്ടോബര്‍ മൂന്നിനാണ് സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ 18 പേര്‍ക്കെതിരെ കേസെടുത്ത ശേഷം ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ആരോപണവിധേയരായ പോലീസുകാർ.
പീഡനത്തിന് പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ക്രിമിനല്‍ ഗൂഡാലോചനാക്കുറ്റം, മോശം പെരുമാറ്റം, പോക്സോയിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha


























