കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോയ മൂന്നു വിചാരണത്തടവുകാര്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ മൂന്നു വിചാരണത്തടവുകാര്‍ പോലീസ് കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ടു. പശ്ചിമബംഗാളിലെ മിഡ്‌നാപുര്‍ ജില്ലയിലാണ് സംഭവം. കര്‍ണ ബേറ എന്നയാളെ രക്ഷിക്കാനെത്തിയ അക്രമിസംഘം കോടതി വളപ്പിനു സമീപം ബോംബേറ് നടത്തുകയായിരുന്നു.
പ്രതികളില്‍ ഒരാളെ പിന്നീട് പിടികൂടി. മറ്റു രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 2015ല്‍ പൊലിസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കര്‍ണ ബേറ.
https://www.facebook.com/Malayalivartha


























