പോളിയോ തുള്ളിമരുന്നില്‍ ടൈപ്പ് ടു പോളിയോ വൈറസുകള്‍... മരുന്നു കമ്പനികള്‍ക്ക് വിലക്ക്

പോളിയോ തുള്ളിമരുന്നില്‍ ടൈപ്പ് ടു പോളിയോ വൈറസുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മരുന്നുകമ്പനിക്ക് വിലക്ക്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ആസ്ഥാനമായ കമ്പനിയെയാണ് മരുന്ന് നിര്‍മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും നിന്ന് വിലക്കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കമ്പനി വിതരണം ചെയ്ത ബൈവാലന്റ് ഓറല്‍ പോളിയോ വാക്‌സിനിലാണ് (ബിഒ.പി.വി.) വൈറസ് കണ്ടെത്തിയത്.
ഏതാനും ബാച്ച് മരുന്നില്‍ വൈറസ് കണ്ടതിനെത്തുടര്‍ന്ന് കസൗലിയിലെ സെന്‍ട്രല്‍ ഡ്രഗ് ലബോറട്ടറിയില്‍ പരിശോധിച്ചു. വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് നടക്കുന്ന അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കമ്പനി വിതരണംചെയ്യുന്ന വാക്‌സിന്റെ ഉപയോഗം രാജ്യത്ത് നിരോധിച്ചു.
കമ്പനിക്കെതിരേ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) കേസെടുത്തു. കമ്പനി എം.ഡി.യെ അറസ്റ്റുചെയ്‌തെന്നും മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha

























