കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേരളത്തിനു പുറമേ തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരദേശ ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മഴയ്‌ക്കൊപ്പം ശക്തിയായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. ആന്ധ്രയുടെ തീരദേശ മേഖലകളിലും മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.
ഇതിനിടെ കേരളത്തില്‍ അത്യന്തം കനത്ത മഴയും ചുഴലിക്കാറ്റും പ്രവചിച്ചു കൊണ്ടു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഏഴിന് ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കയ്ക്കു സമീപം രൂപം കൊള്ളുന്ന ന്യൂനമര്‍ദമാണ് അതി തീവ്ര മഴയ്ക്കും കാറ്റിനും കാരണമാകുന്നത്.
"
https://www.facebook.com/Malayalivartha

























