ഇനി വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ അടയാളമായി മുഖം കാണിച്ചാല്‍ മതി

വിമാനയാത്രക്ക് വിമാനത്താവളങ്ങളില്‍ പ്രവേശനത്തിന് യാത്രക്കാരുടെ മുഖം അടയാളമായി പരിഗണിക്കുന്ന 'ഡിജി യാത്ര' പദ്ധതി കേന്ദ്ര വ്യോമയാന മന്ത്രാലയം അവതരിപ്പിച്ചു. സെന്‍സറുകള്‍ വഴി മുഖം പരിശോധിച്ച് യാത്ര അനുവദിക്കുന്ന സംവിധാനം ഉടന്‍ നടപ്പാവുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. അനായാസവും കടലാസ് രഹിതവുമായ യാത്ര ഉറപ്പാക്കുന്ന സംവിധാനം 2019 ഫെബ്രുവരിയോടെ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വരും.
ഡിജി യാത്ര പ്രകാരം, ഓരോ യാത്രക്കാരനും സ്വന്തമായി പ്രത്യേക തിരിച്ചറിയല്‍ സംവിധാനമുണ്ടാകും. പേര്, ഇമെയില്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍, ആധാര്‍ തുടങ്ങിയ വിവരങ്ങള്‍ ചേര്‍ന്നതാകും ഈ സംവിധാനം. പിന്നീട്, യാത്രക്കാരന് രേഖകള്‍ ആവശ്യമുണ്ടാകില്ല
https://www.facebook.com/Malayalivartha


























