നാട്ടുകൂട്ടത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് യുവാവിനെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

പശ്ചിമ ബംഗാളില്‍ നാട്ടുകൂട്ടത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് യുവാവിനെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മാള്‍ഡ ജില്ലയിലെ കേന്ദ്പുക്കുരിലാണു സംഭവം. മൊണ്ടാല്‍ ഹന്‍സ്ദ എന്ന യുവാവാണ് ആക്രമണത്തിനിരയായത്.ഹന്‍സ്ദായും ഇയാളുടെ ബന്ധുവും തമ്മില്‍ ഭൂമിതര്‍ക്കം നിലനിന്നിരുന്നു. ഭൂമി തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ നാട്ടുകൂട്ടം ചേരുകയും യുവാവ് കുറ്റക്കാരനെന്നു കണ്ടെത്തുകയുമായിരുന്നു.ഇയാളെ ജീവനോടെ കത്തിക്കാനാണ് നാട്ടുകൂട്ടം ഉത്തരവിടുകയായിരുന്നു.
തുടര്‍ന്ന് ഇയാളുടെ കൈകാലുകള്‍ ബന്ധിച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. കുടുംബാംഗങ്ങള്‍ എത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകൂട്ട തലവന്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
"
https://www.facebook.com/Malayalivartha

























