ബോള്‍ തൊണ്ടയില്‍ കുരുങ്ങി ഏഴുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം; മരണവാർത്ത അറിഞ്ഞതോടെ ഹൃദയം പൊട്ടി മുത്തച്ഛനും യാത്രയായി
ഹരിയാനയിലെ പാനിപ്പത്തിൽ ബോള്‍ തൊണ്ടയില്‍ കുരുങ്ങി ഏഴുമാസം പ്രായമായ കുഞ്ഞ് മരണപ്പെട്ടു. കുട്ടിയുടെ ദാരുണ മരണവാർത്ത അറിഞ്ഞതോടെ മുത്തച്ഛൻ ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു. അമ്മയ്ക്കൊപ്പം മുത്തച്ഛന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.
കളിക്കുന്നതിനിടയില്‍ കുട്ടിക്ക് ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് പന്ത് വിഴുങ്ങിയതാണെന്ന് മനസ്സിലായത്. ഉടന്‍ ബന്ധുക്കള്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ഡോക്ടര്‍മാര്‍ക്ക് ബോള്‍ തൊണ്ടയില്‍ നിന്ന് നീക്കം ചെയ്യാന്‍ സാധിച്ചില്ല. കുട്ടി ശ്വസ തടസ്സത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ഇതിനിടയില്‍ കുട്ടിയുടെ മരണ വാര്‍ത്ത അറിഞ്ഞ മുത്തച്ഛന് ജോഗീന്ദര്‍ സിംഗ് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം മരണമടയുകയും ചെയ്തു.
https://www.facebook.com/Malayalivartha