പോലീസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ പ്രചരിക്കുന്നു; പരാതിയെത്തുടർന്ന് പിടിയിലായത് സഹപ്രവർത്തകനായ പോലീസുകാരൻ
ബീഹാറിലെ പാട്നയിൽ പോലീസ് ഉദ്യോഗസ്ഥയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ പ്രചരിപ്പിക്കുന്നതായി പരാതി. പോലീസുകാരിയുടെ പരാതിയെത്തുടർന്ന് കോണ്‍സ്റ്റബിളായ മിഥിലേഷ് കുമാര്‍ ജാ അറസ്റ്റിലായി.
പോലീസ് പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അശ്ലീല സൈറ്റില്‍ പോലീസുകാരിയുടെ എംഎംഎസ് ക്ലിപ്പാണ് ഇയാൾ അപ്ലോഡ് ചെയ്തത്. അതേസമയം തക്ക സമയത്ത് ഇരയായ യുവതി പരാതി നൽകിയതിനാലാണ് പ്രതിയെ പിടികൂടാനായതെന്ന് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha