ഇമ്രാന്‍ഖാന്റെ അനധികൃത കയ്യേറ്റത്തിനെതിരേ ആദ്യം നടപടിയെടുക്കണമെന്നു പാക് സുപ്രീംകോടതി
പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അനധികൃത കയ്യേറ്റത്തിനെതിരേ ആദ്യം നടപടിയെടുക്കണമെന്നു പാക് സുപ്രീംകോടതി. നിര്‍ദേശം. ഇസ്ലാമാബാദിലെ ബനി ഗാല മേഖലയിലെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നഗരവികസന അഥോറിറ്റി നല്കിയ ഹര്‍ജിയിലായിരുന്നു ചീഫ് ജസ്റ്റീസ് സഖീബ് നിസാറിന്റെ നിര്‍ദേശം. ബനി ഗാലയിലെ ഇമ്രാന്റെ ആഡംബര വസതിയും കയ്യേറ്റമാണെന്ന് ആരോപണമുണ്ട്.
കയ്യേറ്റത്തില്‍ ഇമ്രാന് പിഴയടയ്ക്കണമെന്ന് സുപ്രീംകോടതി ഏതാനും ദിവസം മുമ്പ് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha