അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഈ സംസ്ഥാനങ്ങളില്‍ പ്രചാരണരംഗവും ചൂടുപിടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കളെല്ലാം സംസ്ഥാനങ്ങളില്‍ വിവിധ പരിപാടികളുമായി എത്തുന്നുണ്ട്.
"
https://www.facebook.com/Malayalivartha