ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരിക്കേറ്റ അഭിലാഷ് ടോമി ഇന്ത്യയിലെത്തി
ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട പരിക്കേറ്റ മലയാളി നാവികന് അഭിലാഷ് ടോമി ഇന്ത്യയിൽ തിരിച്ചെത്തി . വൈകിട്ട് മൂന്നരയ്ക്ക് ഐഎന്‍എസ് സത്പുരയില്‍ കിഴക്കന്‍ നാവിക ആസ്ഥാനമായ വിശാഖപട്ടണത്താണ് അഭിലാഷ് ടോമി എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സത്പുരയില്‍ നിന്ന് അഭിലാഷ് ടോമി ഇന്ത്യയിലേക്ക് തിരിച്ചത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടല്‍ ക്ഷോഭത്തില്‍ പരിക്കേറ്റ അഭിലാഷിനെ ആദ്യം ആംസ്റ്റര്‍ഡാം ദ്വീപല്‍ എത്തിച്ചി രുന്നു . ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്കിയ ശേഷം ഐ.എന്‍.എസ് സത്പുരയിലേക്ക് മാറ്റുകയായിരുന്നു.
ആദ്യം മുംബൈയിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വിശാഖപട്ടണത്തേക്ക് യാത്ര മാറ്റുകയായിരുന്നു.
ഇപ്പോൾ വിശാഖപട്ടണത്തെ നാവിക ആസ്ഥാനത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് അഭിലാഷ് ടോമി. നാവിക സേനാകമാന്‍ഡര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിലാഷ് ടോമിയെ സന്ദര്‍ശിക്കുമെന്നറിയുന്നു. അഭിലാഷ് ടോമിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും വിശാഖപട്ടണത്തെ നാവിക ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.
കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി അഭിലാഷ് ടോമിയെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ നാവിക സേന ആലോചിക്കുന്നതായും സൂചനയുണ്ട്.
https://www.facebook.com/Malayalivartha