കോൺഗ്രസിൽ നിന്നും രാജിവച്ചെന്ന വാർത്ത നിഷേധിച്ച് വീണ്ടും മോദിയെ ട്രോളി കോൺഗ്രസ് നേതാവ് ദിവ്യസ്പന്ദന; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്രോൾ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. കോൺഗ്രസ് നേതാവ് ദിവ്യ സപ്ന്ദന. കോൺഗ്രസിൽ നിന്ന് രാജി വെച്ചു എന്ന വാർത്ത നിഷേധിച്ചതിന് പിന്നാലെയാണ് മോദിയെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോയുമായി ദിവ്യ വന്നിരിക്കുന്നത്. മോഡി കോർപറേറ്റ് മേധാവികളായ തന്റെ പ്രിയപെട്ടവരെ മാത്രമാണ് പരിഗണിക്കുന്നത്. എന്നാൽ താൻ ഭരിക്കുന്ന തന്റെ രാജ്യം നേരിടുന്ന പ്രശ്നങ്ങളെ ബോധപൂർവം അവഗണിക്കുകയും ചെയ്യുന്നു എന്ന് ആരോപിച്ചു കൊണ്ടുള്ളതാണ് വിഡിയോ. തന്റെ ഫേസ്ബുക്കിലൂടെയാണ് ദിവ്യ സ്പന്ദന ഇത് ഷെയർ ചെയ്തിരിക്കുന്നത് . ഒരു ദേശിയ മാധ്യമത്തിനോട് സംസാരിക്കവേയാണ് തനിക്ക് കോൺഗ്രസുമായി യാതൊരു പ്രശ്നവുമില്ലെന്ന് ദിവ്യ സ്പന്ദന പറഞ്ഞത് .
ഇതെല്ലാം വെറും ഗോസിപ്പ് വാര്‍ത്തകൾ മാത്രമാണ്. ആളുകള്‍ക്ക് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എഴുതിപ്പിടിപ്പിക്കാനും അത് വായിച്ചു രസിക്കാനും വലിയ താത്പര്യമാണെന്ന് തോന്നുന്നു. ഇതൊന്നും ശ്രദ്ധിക്കാന്‍ എനിക്ക് ഒട്ടും സമയമില്ല. ഞാന്‍ എന്റെ തിരക്കുമായി മുന്നോട്ടുപോകുകയാണ്. എന്നെ പാര്‍ട്ടിയേല്‍പ്പിച്ച ചില ദൗത്യങ്ങളുണ്ട്. അത് പരിപൂര്‍ണമായും ഞാൻ നിറവേറ്റും. കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ ഇടപെടല്‍ ബി.ജെ.പിയെ പോലെയല്ല. ഒരുപാട് പേരുടെ ശബ്ദമാണ് ഞങ്ങളിലൂടെ വരുന്നത്. ബി.ജെ.പിയില്‍ ഒരൊറ്റ ശബ്ദം മാത്രമേയുള്ളൂ. എന്നാൽ കോണ്‍ഗ്രസില്‍ താഴെ തട്ടുമുതലുള്ളവരുടെ അഭിപ്രായങ്ങള്‍ ക്രോഡികരിച്ചാണ് സോഷ്യല്‍മീഡിയ വഴി കാര്യങ്ങള്‍ ചെയ്യുന്നത്. വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിച്ച് തന്നെ മുന്നോട്ട് പോകും ദിവ്യ സ്പന്ദന പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ്, പ്രധാനമന്ത്രി മോദിയെ അവഹേളിക്കുന്ന തരത്തില്‍ ചിത്രം ട്വീറ്റ് ചെയ്തതിന് ദിവ്യ സ്പന്ദനയ്ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ യു.പി പൊലീസ് കേസെടുത്തത്.എന്നാൽ കൂടി ഇതൊക്കെ ഒരു വശം ഉണ്ടെങ്കിലും വീണ്ടും രൂക്ഷ വിമർശനവും പരിഹാസവുമായി ദിവ്യ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha























