ജമ്മു കാശ്മീരില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും, നാല് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്

ജമ്മു കശ്മീരില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. 12 ജില്ലകളിലെ 422 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. ജമ്മുവില്‍ 247, ജമ്മുവില്‍ 149, ലഡാക്കില്‍ 26 എന്നീ സീറ്റുകളാണുള്ളത്. 1283 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. നാല് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. 10, 13, 16 തീയതികളിലാണ് മറ്റു ഘട്ടങ്ങള്‍. 20നാണ് വോട്ടെണ്ണല്‍. മൊത്തം 1145 വാര്‍ഡുകളിലേക്ക് 2990 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടാവും. 244 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആകെയുള്ളത് 16,97,291 വോട്ടര്‍മാരാണ്.
രാവിലെ ഏഴുമണി മുതല്‍ പോളിങ് തുടങ്ങും. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയത്. വോട്ടെടുപ്പ് സ്ഥലങ്ങളില്‍ തിങ്കളാഴ്ച അവധി നല്‍കിയിട്ടുണ്ട്. 13 വര്‍ഷത്തിനുശേഷമാണ് സംസ്ഥാനത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
2005ല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ 2010 ഫെബ്രുവരി വരെ തുടര്‍ന്നു. പിന്നീട് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
"
https://www.facebook.com/Malayalivartha























