ഒഡീഷയുടെ തെക്ക്-കിഴക്കന്‍ ജില്ലകളില്‍ കനത്ത മഴ... മൂന്നുലക്ഷം പേരെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു; 107 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്...
ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരം തൊട്ടത്. തിത്ലി ചുഴലിക്കൊടുക്കാറ്റ് ഒഡീഷയിലെ ഗോപാല്‍പൂരില്‍ കടന്നു. ഏതാണ്ട് മൂന്നുലക്ഷം പേരെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ഒഡീഷയുടെ തെക്ക്-കിഴക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ഗോപാല്‍പൂരില്‍ 107 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശി. മണിക്കൂറില്‍ 165 കിലോമീറ്ററാണ് കാറ്റിന്റെ പരമാവധി വേഗത.
ഒഡീഷയിലെ ഗോപാല്‍പൂരിനും ആന്ധ്രാ പ്രദേശിലെ കലിംഗപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശുക. ചിത്രശലഭമെന്നാണ് പാക്കിസ്ഥാന് നല്കിയ തിത്ലി എന്ന ഈ പേരിന്റെ അര്‍ഥം.
https://www.facebook.com/Malayalivartha