മ്യാന്മറില് വംശീയകലാപം... ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ കൂട്ടത്തോടെ നാടുകടത്താന്‍ നടപടി
മ്യാന്മറിലെ വംശീയകലാപത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ കൂട്ടത്തോടെ നാടുകടത്താന്‍ നടപടി തുടങ്ങി. ഇതിന് മുന്നോടിയായി ഡല്‍ഹിയിലെ മ്യാന്മര് എംബസിയുടെ സഹകരണത്തോടെ മോദി സര്‍ക്കാര്‍ ഡല്‍ഹിയിലെ നാല് അഭയാര്‍ഥി ക്യാമ്പുകളില്‍ ഫോറങ്ങള്‍ വിതരണം ചെയ്തു.അസമില്‍നിന്ന് ഏഴ് മ്യാന്മര് അഭയാര്‍ഥികളെ നാടുകടത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അനുമതി നല്‍കിയതിന്റെ ചുവടുപിടിച്ചാണ് പൊതുതെരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ട് മോദി സര്‍ക്കാറിന്റെ പുതിയ നീക്കം.
മ്യാന്മറില് റോഹിങ്ക്യന്‍ വംശജര്‍ക്കുനേരെയുള്ള അതിക്രമം തുടരുകയാണെന്നുംവംശഹത്യ തുടരുന്ന സാഹചര്യത്തില്‍ അഭയാര്‍ഥികള്‍ക്ക് തിരിച്ചുചെല്ലുന്നതിനുള്ള സാഹചര്യം രൂപപ്പെട്ടിട്ടില്ലെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അവഗണിച്ചാണ് റോഹിങ്ക്യകളെ ധിറുതിപിടിച്ച് നാടുകടത്തുന്നത്. ഡല്‍ഹിയിലെ ശ്രംവിഹാര്‍, മദന്പുര് ഖാദര്‍, വികാസ്പുരി, ഖജൂരി ഖാസ് ക്യാമ്പുകളിലാണ് അഭയാര്‍ഥികളെ തിരിച്ചയക്കുന്നതിനുള്ള ഫോറങ്ങള്‍ നല്‍കിയത്.
നാടുകടത്തുന്നതിന് മുന്നോടിയായി മ്യാന്മറുമായി ബന്ധപ്പെട്ട വ്യക്തിവിവരങ്ങള്‍ നല്‍കാനുള്ള 'വ്യക്തിവിവര ഫോറം' ഇംഗ്ലീഷിലും ബര്മീസിലുമായിട്ടാണ് തയാറാക്കിയത്. ഈ മാസം 12നകം അവ പൂരിപ്പിച്ചുനല്കണമെന്നാണ് ഡല്‍ഹി പൊലീസിന്റെ നിര്‍ദേശം. മ്യാന്മറില് എവിടെനിന്ന് വന്നതാണെന്നും തിരിച്ച് എങ്ങോട്ടാണ് പോകേണ്ടതെന്നും രാജ്യം വിടാനുണ്ടായ കാരണമെന്താണെന്നും ഫോറത്തില്‍ വ്യക്തമാക്കണം. മ്യാന്മറില് ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണെങ്കില്‍ അതിന്റെ വിശദാംശങ്ങളും കിടന്ന ജയിലും എഴുതണം.
https://www.facebook.com/Malayalivartha