ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. കുപ്‌വാരയിലെ ഹന്ദ്വാരയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30നാണ് സൈന്യം പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
സുരക്ഷയുടെ ഭാഗമായി കുപ്‌വാരയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. പ്രദേശത്ത് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു.
കാഷ്മീരില്‍ രണ്ടാംഘട്ട തദ്ദേശ സ്വയംഭരണ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തെരഞ്ഞെടുപ്പില്‍ കാഷ്മീര്‍ താഴ്വരയില്‍ ജനപങ്കാളിത്തം കുറവായിരുന്നു. രണ്ടാംഘട്ട വോട്ടെടുപ്പില്‍ ആകെ 31.1 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഭീകരരുടെ ഭീഷണിയുള്ളതിനെ തുടര്‍ന്നാണ് താഴ്‌വരയില്‍ പോളിംഗ് ശതമാനം കുറഞ്ഞത്.
https://www.facebook.com/Malayalivartha























