കാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന് പ്രകോപനം; ആക്രമണത്തില്‍ സൈനികനു പരിക്ക്
ജമ്മു കാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന് പ്രകോപനം. ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ സൈനികനു പരിക്കേറ്റു. പൂഞ്ചിലെ കൃഷ്ണ ഘട്ടില്‍ ബുധനാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്.
ഇന്ന് രാവിലെ കാഷ്മീരിലെ കുപ്വാരയില് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കുപ്വാരയിലെ ഹന്ദ്വാരയില് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
https://www.facebook.com/Malayalivartha