കാല്‍വിന്‍ ക്ലീന്‍ പെര്‍ഫ്യൂമിന്റെ വശീകരണമന്ത്രം ഉപയോഗിച്ച്, 13 പേരെ വകവരുത്തിയ പെണ്‍കടുവയെ കുടുക്കാന്‍ ശ്രമം

മനുഷ്യനെ ആക്രമിക്കുന്ന കടുവകളേയും പുലികളേയും പല വഴികള്‍ ഉപയോഗിച്ച് കുടുക്കാറുണ്ട്. എന്നാല്‍ 13 പേരുടെ ജീവനെടുത്ത ആറു വയസുള്ള പെണ്‍കടുവയെ കുടുക്കിലാക്കാന്‍ മഹാരാഷ്ട്രയിലെ പന്തര്‍ക്കവട എന്ന നഗരപ്രദേശത്ത് ഒരു നവീന മാര്‍ഗ്ഗം പ്രയോഗിച്ചിരിക്കയാണ്. പുരുഷന്മാര്‍ ഉപയോഗിക്കുന്ന കാല്‍വിന്‍ ക്ലീന്‍ എന്ന പെര്‍ഫ്യൂം മുഴുവന്‍ അടിച്ച് പെണ്‍കടുവയെ വശീകരിക്കാനാണ് അവരുടെ നീക്കം.
കടുവയെ കുടുക്കാന്‍ നിരവധി വഴികള്‍ തേടിയെങ്കിലും വലയിലാകാതെ ആയതോടെയാണ് കാല്‍വീന്‍ ക്ലീന്‍ എന്ന പെര്‍ഫ്യൂമിലൂടെ കടുവയെ എത്തിക്കാന്‍ വന്യജീവി അധികൃതര്‍ വഴി തേടിയിരിക്കുന്നത്.
ലാവന്‍ഡര്‍, സിട്രസ്, ചില്‍ഡ് കുക്കുംബര്‍ എന്നീ ഫേ്‌ലവറുകളിലാണ് ഈ പെര്‍ഫ്യൂം ലഭ്യമാകുന്നത്. റ്റി1 എന്നു പേരിട്ടിരിക്കുന്ന കടുവയെ പിടികൂടാന്‍ ഡ്രോണുകള്‍, വേട്ടക്കാര്‍ ഉള്‍പ്പെടെ രംഗത്ത് ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. ഏറ്റവും ഒടുവില്‍ പെണ്‍കടുവയെ പിടിക്കാന്‍ അഞ്ച് ആനകളെ കൊണ്ടുവന്നു. എന്നാല്‍ അതില്‍ ഒരാന നാട്ടില്‍ക്കടന്ന് ഒരു സ്ത്രീയെ കൊന്നതോടെ എല്ലാം ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. കാര്യങ്ങള്‍ വളരെ സങ്കീര്‍ണ്ണ തലത്തിലേക്ക് എത്തിയപ്പോളാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പെണ്‍കടുവയെ കുടുക്കാന്‍ കാല്‍വിന്‍ ക്ീലന്‍ എന്ന ആശയം മുന്നോട്ടുവെച്ചത്.
കാല്‍വിന്‍ ക്ലീന്‍ എന്ന പെര്‍ഫ്യൂമിലടങ്ങിയ സിവറ്റോണ്‍ എന്ന രാസവസ്തു കടുവ, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ തങ്ങളുടെ ഇണകളെ ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്ന ഘടകമാണ്. അതുകൊണ്ട് ഈ പെര്‍ഫ്യൂമിന്റെ മണം വഴി പെണ്‍കടുവ ആകര്‍ഷിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. ഇതുവഴി കടുവയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അറ്റകൈ പ്രയോഗത്തിലൂടെയും ഇത് സാധ്യമായില്ലെങ്കില്‍ കടുവയെ കണ്ടെത്തി വെടിവെച്ചു കൊല്ലാന്‍ അനുമതി തേടാനാണ് ഉദ്ദേശ്യം.
https://www.facebook.com/Malayalivartha























