ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ചെരിപ്പേറ്; സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ചെരിപ്പേറ്. തലസ്ഥാനമായ പാറ്റ്നയില്‍ ജനതാദള്‍-യു യുവജന വിഭാഗത്തിന്‍റെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരേ ഒരാള്‍ ചെരിപ്പെറിഞ്ഞത്. അടുത്തിടെ ജനതാദളില്‍ എത്തിയ പ്രശാന്ത് കിഷോറും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.
ഒൗറംഗബാദ് സ്വദേശിയായ ചന്ദന്‍കുമാര്‍ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഉയര്‍ന്ന ജാതിക്കാര്‍ സംവരണം ഏര്‍പ്പെടുത്താത്ത സര്‍ക്കാര്‍ നടപടിയിലായിരുന്നു യുവാവിന്‍റെ പ്രതിഷേധം. എല്ലാ വിഭാഗങ്ങള്‍ക്കും സംവരണം നല്‍കുന്നതിനാല്‍ തനിക്ക് ജോലി ലഭിക്കുന്നില്ലെന്നും ഇയാള്‍ പരാതിപ്പെട്ടു. മുഖ്യമന്ത്രിക്ക് നേരെ ചെരിപ്പെറിഞ്ഞതിന് പിന്നാലെ ജനതാദള്‍ യുവജന വിഭാഗം പ്രവര്‍ത്തകര്‍ ഇയാളെ കൂട്ടമായി മര്‍ദ്ദിച്ചു. പിന്നീട് പോലീസ് എത്തിയാണ് യുവാവിനെ രക്ഷിച്ചത്.
https://www.facebook.com/Malayalivartha
























