Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ആം ആദ്മി നേതാവിനെ സ്വവര്‍ഗപങ്കാളി ജീവനോടെ ചുട്ടുകൊന്നത് ഒപ്പംതാമസിക്കാന്‍ നിര്‍ബന്ധിച്ചതിന്!

11 OCTOBER 2018 05:19 PM IST
മലയാളി വാര്‍ത്ത

മുഖ്യപ്രതിയടക്കം മൂന്നുപേര്‍, ആംആദ്മി നേതാവ് നവീന്‍ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായി. നവീന്‍ ദാസിന്റെ സുഹൃത്തും സ്വവര്‍ഗപങ്കാളിയുമായിരുന്ന ത്വയിബ് ഖുറേഷി, ഇയാളുടെ സഹോദരന്‍ താലിബ് ഖുറേഷി, സുഹൃത്ത് സമര്‍ ഖാന്‍ എന്നിവരെയാണ് സാഹിബബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ത്വയിബ് ഖുറേഷിയെ നവീന്‍ ദാസ് ഒപ്പം താമസിക്കാന്‍ നിര്‍ബന്ധിച്ചതും, സ്വകാര്യവീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തില്‍ കൊണ്ടെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഒക്ടോബര്‍ അഞ്ചാം തീയതി വെള്ളിയാഴ്ചയാണ് നവീന്‍ ദാസിന്റെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആംആദ്മി നേതാവായ നവീന്‍ദാസും ത്വയിബ് ഖുറേഷിയും സ്വവര്‍ഗാനുരാഗികളും അടുത്ത സുഹൃത്തുക്കളുമായിരുന്നു. എന്നാല്‍ അടുത്തിടെയായി നവീന്‍ ദാസ് ത്വയിബിനെ തന്റെ ഫ്‌ളാറ്റില്‍ സ്ഥിരമായി താമസിക്കാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. ത്വയിബ് ഇതിനു വിസമ്മതിച്ചതോടെ ഇരുവരുടെയും സ്വകാര്യവീഡിയോ പകര്‍ത്തി നവീന്‍ ദാസ് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതോടെയാണ് ത്വയിബും സഹോദരനും സുഹൃത്തും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.

സംഭവദിവസം രാത്രി ഇയാള്‍ നവീന്‍ ദാസിനെ ലോനിയിലെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചിരുന്നു. തുടര്‍ന്ന് ഫ്‌ളാറ്റിലെത്തിയ ആം ആദ്മി നേതാവിന് മയക്കുമരുന്ന് കലര്‍ത്തിയ ഹല്‍വ നല്‍കി. പാതിമയക്കത്തിലായ നവീന്‍ ദാസിനെ മൂവരും ചേര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ കാറില്‍ കയറ്റി കൊണ്ടുപോയി.

ഇതിനിടെ ആംആദ്മി നേതാവിന്റെ എ.ടി.എം കാര്‍ഡുകളും ഓണ്‍ ലൈന്‍ ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് പ്രതികള്‍ ഏഴു ലക്ഷത്തോളം രൂപ കവര്‍ന്നിരുന്നു. പോകുന്നവഴിയില്‍ രണ്ടുലിറ്റര്‍ പെട്രോളും വാങ്ങി. തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിയപ്പോള്‍ കാറിനുള്ളില്‍ വച്ച് പെട്രോളൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവം അപകടമരണമാണെന്ന് കരുതാനായി നവീന്‍ ദാസിനെ ഡ്രൈവര്‍ സീറ്റിലിരുത്തിയാണ് കത്തിച്ചത്. എന്നാല്‍ മുന്‍ വശത്തെ രണ്ടാമത്തെ ഡോര്‍ തുറന്നുകിടന്നിരുന്നതും മറ്റുതെളിവുകളും പരിശോധിച്ച് സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. കൃത്യം നടത്തിയശേഷം ഒളിവില്‍ ്‌പോയ പ്രതികള്‍ നവീന്‍ ദാസിന്റെ തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിപ്പിച്ചതാണ് അന്വേഷണത്തില്‍ നിര്‍്ണായകമായത്. ഫോണില്‍ നിന്ന് വീഡിയോ നീക്കംചെയ്തശേഷം ഫോണ്‍ സ്വിച്ച്ഓണ്‍ ആക്കി ഉപേക്ഷിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാല്‍ അതിനിര്‍ണായകമായ ഈ സൂചനകളില്‍ നിന്ന് പോലീസ് മൂവരെയും പിടികൂടുകയായിരുന്നു. തട്ടിയെടുത്ത നാലുലക്ഷം രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (11 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (14 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (17 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (25 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (30 minutes ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (42 minutes ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (57 minutes ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends