Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

വടക്കന്‍ കശ്മീരിലെ ഹന്ദ്‌വാരയില്‍ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടല്‍... മന്നാന്‍ ബഷീര്‍ വാനിയെ വധിച്ചു, കാശ്മീരില്‍ ഇന്ന് ബന്ദ്

12 OCTOBER 2018 08:50 AM IST
മലയാളി വാര്‍ത്ത

ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികള്‍ എന്നു കരുതുന്ന രണ്ടുപേര്‍ വടക്കന്‍ കശ്മീരിലെ ഹന്ദ്‌വാരയില്‍ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മന്നാന്‍ ബഷീര്‍ വാനിയെന്ന മുന്‍ പിഎച്ച്.ഡി വിദ്യാര്‍ഥിയും സഹായിയുമാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഏറ്റുമുട്ടല്‍ കൊലയില്‍ പ്രതിഷേധിച്ചും മന്നാന് അനുശോചനം അര്‍പ്പിക്കുന്നതിനുമായി കശ്മീര്‍ താഴ്‌വരയില്‍ വിഘടനവാദി നേതാക്കള്‍ വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു. മുന്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി മന്നാനിയുടെ കൊലയില്‍ ഖേദം രേഖപ്പെടുത്തി. ലാന്‍ഗേറ്റ് മേഖലയില്‍നിന്നുള്ള ആഷിഖ് ഹുസൈനാണ് കൊല്ലപ്പെട്ട മറ്റൊരാള്‍. മന്നാനും സഹായിയും മേഖലയിലെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതായി പൊലീസ് പറയുന്നു.

അലീഗഢ് സര്‍വകലാശാലയില്‍ പിഎച്ച്.ഡി ചെയ്തിരുന്ന 27കാരനായ മന്നാന്‍ പഠനം നിര്‍ത്തി ഈ വര്‍ഷം ജനുവരിയിലാണ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഠനം ഉപേക്ഷിക്കാനും ഹിസ്ബുല്‍ മുജാഹിദീനില്‍ അംഗമാവാനും തീരുമാനമെടുത്തതിനു പിന്നിലെ കാരണങ്ങള്‍ സംബന്ധിച്ച് അടുത്തിടെ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരം നേടിയിരുന്നു.

വാനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ആയിരക്കണക്കിന് പേര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. വാനിയുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ ചിലയിടങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങി സുരക്ഷസേനക്കുനേരെ കല്ലേറു നടത്തി. മുന്‍കരുതലിന്റെ ഭാഗമായി സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെട്ടു. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വിഘടനവാദ നേതാക്കള്‍ വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

മറ്റൊരു സംഭവത്തില്‍ ദക്ഷിണ ഷോപിയാനില്‍ അജ്ഞാതരായ തോക്കുധാരികള്‍ വിഘടനവാദിയായ മുസ്‌ലിം ലീഗ് നേതാവിനെ വെടിവെച്ചുകൊന്നു. മൗലവി താരിഖ് അഹ്മദ് ഗനാഇ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ മുമ്പ് തീവ്രവാദിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (18 minutes ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (26 minutes ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (31 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (40 minutes ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (2 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (2 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (2 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (2 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (4 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (4 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (4 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (4 hours ago)

Malayali Vartha Recommends