എയിംസില്‍ ക്യാബിനറ്റ് യോഗം വിളിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍

ചികിത്സയില്‍ കഴിയുന്ന എയിംസില്‍ ക്യാബിനറ്റ് യോഗം വിളിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഒക്ടോബര്‍ 12 നാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിനായി താന്‍ ചികിത്സയില്‍ കഴിയുന്ന ന്യൂഡല്‍ഹി എയിംസിലെത്താന്‍ മന്ത്രിമാരോട് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സംസ്ഥാന ഭരണം പ്രതിസന്ധിയിലാണെന്ന പ്രതിപക്ഷ ആരോപണത്തിനിടയിലാണ് പരീക്കര്‍ ആശുപത്രി മുറിയില്‍ മന്ത്രിസഭാ യോഗം വിളിച്ചത്.
അതേസമയം, യോഗത്തിന്‍റെ മുഖ്യ അജണ്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ മന്ത്രിമാര്‍ക്ക് ചില അധിക ചുമതലകള്‍ നല്‍കിയേക്കുമെന്ന സൂചനയുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 15 മുതല്‍ എയിംസില്‍ ചികിത്സയിലാണ് മനോഹര്‍ പരീക്കര്‍. എന്നാല്‍ ചികിത്സയിലാണെങ്കിലും ഏവര്‍ക്കും സമ്മതനായ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതാവസ്ഥയാണെന്ന പരാതി പ്രതിപക്ഷം ഉന്നയിച്ചത്.
പരീക്കറെക്കൂടാതെ ബിജെപിയിലെ രണ്ടു മന്ത്രിമാര്‍കൂടി അനാരോഗ്യം മൂലം മന്ത്രിസഭയില്‍ എത്തിയിരുന്നില്ല. ഈയവസരം മുതലെടുത്ത് പ്രതിപക്ഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു.
2017ലെ തിരഞ്ഞെടുപ്പില്‍ ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക്, മൂന്ന് സ്വതന്ത്രര്‍ എന്നിവരെ ഒപ്പം ചേര്‍ത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























