ഡല്‍ഹി എയിംസ് ആശുപത്രിയില്‍ മന്ത്രിസഭായോഗം വിളിച്ച് ഗോവ മുഖ്യമന്ത്രി

ചികിത്സയിലിരിക്കുന്ന ഡല്‍ഹി എയിംസ് ആശുപത്രിയില്‍ മന്ത്രിസഭായോഗം വിളിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീകര്‍. പാന്‍ക്രിയാസിനെ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് സെപ്തംബര്‍ 15 നാണ് പരീകറിനെ എയിംസില്‍ പ്രവേശിച്ചത്. അതിനുശേഷം മന്ത്രിസഭായോഗം ചേര്‍ന്നിരുന്നില്ല. മുഖ്യമന്ത്രി ചികിത്സയിലായതിനാല്‍ സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയാണെന്ന പ്രതിപക്ഷ ആരോപണത്തിനിടയിലാണ് പരീകര്‍ ആശുപത്രിയില്‍ യോഗം വിളിച്ചിരിക്കുന്നത്.സംസ്ഥാനത്തെ ഭരണകാര്യങ്ങള്‍ ചര്‍ച്ചയാകുന്നതിനൊപ്പം മന്ത്രിമാരുമാര്‍ക്ക് അധിക ചുമതല നല്‍കുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
മന്ത്രിമാര്‍ക്ക് അധിക വകുപ്പുകള്‍ കൈമാറുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര വാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നീ സഖ്യകക്ഷികളുമായി ചര്‍ച്ചയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. പരീകറെ ഡല്‍ഹി എയിംസില്‍ ചികിത്സക്ക് പ്രവേശിപ്പിച്ചത് മുതല്‍ക്കാണ് ഗോവയില്‍ രാഷ്ട്രീയ അനിശ്ചിത്വം ഉടലെടുത്തത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ബി.ജെ.പി കേന്ദ്രനേതൃത്വം അതിന് താല്‍പര്യപ്പെട്ടിരുന്നില്ല.
https://www.facebook.com/Malayalivartha
























