ഡോക്ടര്‍മാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി കയ്യേറ്റത്തിന് ശ്രമിച്ച കനയ്യകുമാറിനെതിരെയും സഹപ്രവര്‍ത്തകര്‍ക്കെതിരെയും പാറ്റ്നാ എയിംസ് അധികൃതര്‍ പരാതി നല്കി
വിവാദനായകനും മുന്‍ ജെഎന്‍യു പ്രസിഡന്റുമായ കനയ്യ കുമാറിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ പാറ്റ്നാ എയിംസ് അധികൃതര്‍ പരാതി നല്കി. പാറ്റ്ന എയിംസ് ആശുപത്രിയില്‍ എത്തി ഡോക്ടറോടും നഴ്സ് അടക്കമുള്ള മറ്റു ജീവനക്കാരോടും അപമര്യാദയായി പെരുമാറിയതിനാണ് കനയ്യ കുമാറിനെതിരെയും മറ്റ് 100 ഓളം വിദ്യാര്‍ത്ഥികള്‍ക്കെതിരെയും തിങ്കളാഴ്ച പരാതി നല്‍കിയത്. സംഭവം ഇങ്ങനെ, ശസ്ത്രക്രിയക്ക് ശേഷം പാറ്റ് എയിംസ് ആശുപത്രിയില്‍ കഴിയുന്ന എ.ഐ.എസ്.എഫ് നേതാവ് സുശീല്‍ കുമാറിനെ കാണാനെത്തിയതായിരുന്നു കനയ്യകുമാറും സംഘവും. തുടര്‍ന്നും ആശുപത്രിയില്‍ കഴിഞ്ഞ ഇവര്‍ ഡോക്ടറായ അവിനാഷ് പാണ്ഡെയേയും സുരക്ഷാ ജീവനക്കാരേയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാനും ശ്രമിക്കുകയായിരുന്നു.
സംഭവത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ഡോക്ടര്‍മാര്‍ നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയും വിഷയത്തില്‍ ഇടപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ എ.ഐ.എസ്.എഫ് ആരോപണങ്ങള്‍ നിഷേധിച്ചു
"
https://www.facebook.com/Malayalivartha