ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് വേട്ടയ്‌ക്കെത്തുന്ന സുരക്ഷാസേനയെ കബളിപ്പിക്കാന്‍ വനത്തിനുള്ളില്‍ മാവോയിസ്റ്റുകളുടെ ഡമ്മി പരീക്ഷണം

ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകള്‍ സുരക്ഷാസേനയെ കബളിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി.
വനത്തിനുള്ളില്‍ മരങ്ങള്‍ക്ക് പിന്നില്‍ ആളുകള്‍ ഒളിച്ചിരിക്കുന്നുണ്ട് എന്ന തോന്നല്‍ ഉളവാക്കും വിധം ഡമ്മി രൂപങ്ങള്‍ കെട്ടിവച്ചാണ് മാവോയിസ്റ്റുകളുടെ പരീക്ഷണം. വനത്തിനുള്ളില്‍ മാവോയിസ്റ്റ് വേട്ടയ്‌ക്കെത്തുന്ന സുരക്ഷാസേനയെ ലക്ഷ്യമിട്ടാണ് ഈ നീക്കം.
വ്യാഴാഴ്ച വനത്തിനുള്ളില്‍ പരിശോധനയ്‌ക്കെത്തിയ സി.ആര്‍.പി.എഫ് ആണ് മരത്തിനുപിന്നില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ മൂന്നു ഡമ്മികള്‍ കണ്ടെത്തിയത്.
യഥാര്‍ത്ഥ മനുഷ്യരെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഡമ്മികള്‍ മരത്തിനു പിന്നില്‍ ഒളിപ്പിച്ചു വച്ചിരുന്നത്. തോക്കുകള്‍ എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ മരത്തില്‍ നിര്‍മ്മിച്ച ആയുധങ്ങളുടെ ഡമ്മികളും ഒപ്പം വച്ചിരുന്നു.
ഇവയില്‍ ഒരു ഡമ്മിയുടെ സമീപത്തുനിന്നും സ്‌ഫോടക വസ്തുക്കളും സുരക്ഷാസേന കണ്ടെടുത്തു. ഇത് സുരക്ഷിതമായി നിര്‍വീര്യമാക്കി. ഡമ്മികള്‍ കണ്ട് ശരിക്കും മാവോയിസ്റ്റുകളാണെന്ന് സി.ആര്‍.പി.എഫ് സൈനികര്‍ തെറ്റിദ്ധരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha























