ജമ്മു കാശ്മീരില്‍ അതിശൈത്യം പിടിമുറുക്കുന്നു , ശ്രീനഗറില്‍ മൈനസ് 2.6 ഡിഗ്രി സെല്‍ഷ്യസ് തണുപ്പ്

ജമ്മു കാശ്മീരില്‍ അതിശൈത്യം പിടിമുറുക്കിയതോടെ കാശ്മീര്‍ താഴ്‌വരയില്‍ സീറോ ഡിഗ്രിയിലും താഴെയായിരുന്നു വ്യാഴാഴ്ചത്തെ തണുപ്പ്. തലസ്ഥാനമായ ശ്രീനഗറില്‍ മൈനസ് 2.6 ഡിഗ്രി സെല്‍ഷ്യസ് തണുപ്പാണ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.
ജമ്മു കാഷ്മീരിന്റെ വിവിധ ഭാഗങ്ങളിലും ശ്രീനഗറിനു സമാനമായ രീതിയില്‍തന്നെയാണ് താപനില. ലഡാക്ക് മേഖലയിലെ ലേയിലാണ് ശൈത്യം ഏറ്റവും ശക്തമായിരിക്കുന്നത്. ഇവിടെ മൈനസ് 8.7 ഡിഗ്രി സെല്‍ഷ്യസാണ് താപനില.
"
https://www.facebook.com/Malayalivartha























