ഇന്ധന വില നിർണ്ണയിക്കുമ്പോൾ ലോക നേതാക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ ഉള്ളവരുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് ഒപെക്ക്

ഇന്ധന വില നിർണ്ണയിക്കുമ്പോൾ ലോക നേതാക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ ഉള്ളവരുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് ഇന്ധന നിര്‍മാതാക്കളുടെ സംഘടനയായ ഒ.പി.ഇ.സി അറിയിച്ചു. സൗദി ഇന്ധന മന്ത്രി ഖാലിദ് അല്‍ ഫാലിയാണ് ഇതേ കുറിച്ച് സംസാരിച്ചത്.
ക്രൂഡ് ഓയില്‍ വില ന്യായമായ നിരക്കില്‍ വില്‍ക്കണമെന്ന് ലോക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മോദിയും ഡോണാള്‍ഡ് ട്രംപും ഇതേ കുറിച്ച് അതീവ ഗൗരവത്തോടെയാണ് സംസാരിച്ചത്. അര്‍ജന്റീനയില്‍ നടന്ന ജി-20 ഉച്ചക്കോടിയിലാണ് മോദി ഇക്കാര്യം ഉന്നയിച്ചത്. മുന്‍പും ഇതേ കുറിച്ച് ശക്തമായ വാദങ്ങള്‍ മോദി ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഇന്ധന ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഇന്ധന ആവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതിയായാണ് വരുന്നത്. ഇന്ധന ഉപഭോഗത്തില്‍ അമേരിക്കയും ചൈനയും മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
https://www.facebook.com/Malayalivartha























