Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

അമിത്ഷായെ തലപ്പത്തു പ്രതിഷ്ഠിച്ച് എതിര്‍പ്പുകളെ അതിജീവിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മോഡിയുടെ ഈ തന്ത്രം വിജയിക്കുമോ?

23 JANUARY 2019 11:40 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ബിജെപിയുടെ പ്രതീക്ഷകള്‍ക്കു വിപരീതമായ കാര്യങ്ങളാണ് തെരഞ്ഞെടുപ്പ് അടുക്കുന്തോറും സംഭവിച്ചു കൊണ്ടിരിക്കുന്നത്. നരേന്ദ്രമോദിയുടെ പ്രഭാവത്തിന് നാള്‍തോറും സംഭവിക്കുന്ന മങ്ങല്‍ പാര്‍ട്ടിയെയും ആര്‍എസ്എസ് നേതൃത്വത്തെയും കുറച്ചൊന്നുമല്ല വിഷമവൃത്തത്തിലാക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി കളിക്കേണ്ടിവന്ന അതിരുകവിഞ്ഞ വിഗ്രഹവത്കരണവും അവകാശവാദങ്ങളുമാണ് ഇപ്പോഴത്തെ വിഷമസ്ഥിതിയുടെ പ്രധാനകാരണമെന്ന വിലയിരുത്തലുണ്ട്. പാര്‍ട്ടിയുടെ നയങ്ങളുടെ സ്ഥാനത്ത് ഒരു നേതാവിനെ വച്ചുള്ള കെട്ടിയുയര്‍ത്തലുകള്‍ ദോഷം ചെയ്യുമെന്ന് സീനിയര്‍ നേതാക്കള്‍ക്ക് അന്നേ വിമര്‍ശനമുണ്ടായെങ്കിലും അമിത്ഷായെ തലപ്പത്തു പ്രതിഷ്ഠിച്ച് അതിനെയെല്ലാം നിഷ്പ്രഭവമാക്കുവാന്‍ മോദിക്കു കഴിഞ്ഞിരുന്നു. അഞ്ചു വര്‍ഷം തികയുമ്പോള്‍ പഴയ പല അവകാശവാദങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയാണ്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുന്ന കാര്യം ഏറെ ദുഷ്‌കരമാണെന്ന അഭിപ്രായം ശക്തിപ്പെടുന്നതിനനുസരിച്ച് ചില പകരം വഴികളും ചര്‍ച്ചയാകുന്നുണ്ട്. അതിലൊന്നാണ് മോദിവിരോധത്തെ പാര്‍ട്ടിയില്‍നിന്ന് അടര്‍ത്തിമാറ്റി അധികാരം നിലനിര്‍ത്തുക എന്നത്. അതായത്, മോദിയെ ഒഴിവാക്കി മന്ത്രിസഭ രൂപീകരിക്കുക എന്നത് .

മോദിയ്ക്കു ബദലായി പറഞ്ഞുകേള്‍ക്കുന്ന മുഖ്യമായ പേര് പാര്‍ട്ടിയുടെ മുന്‍ ദേശീയ അധ്യക്ഷനും നിലവിലെ കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയുടെതാണ്. മഹാരാഷ്ട്രയില്‍നിന്നുള്ള പ്രബല നേതാവായ ഗഡ്കരിയ്ക്ക് വ്യാപകമായ പിന്തുണയുണ്ട്. കഴിഞ്ഞ കുറേനാളുകളായി അമിത്ഷായുടെ നേതൃത്വത്തെയും മോദിയുടെ കഴിവുകേടുകളെയും വിമര്‍ശിച്ചുകൊണ്ട് ഒരു പുതിയ പ്രതീക്ഷയായി തന്റെ പേര് ഉയര്‍ത്തിയെടുക്കുന്നതിലും അദ്ദേഹം വിജയിച്ചിട്ടുണ്ട്. അടുത്ത കാലത്ത് തുടര്‍ച്ചയായി ബിജെപി നേരിടേണ്ടിവന്ന പരാജയത്തെ രൂക്ഷമായ ഭാഷയിലാണ് ഗഡ്കരി വിമര്‍ശിച്ചത്. വിജയത്തിന്റെ മാത്രമല്ല പരാജയത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ പാര്‍ട്ടി തയ്യാറാകണം എന്നാണ് അമിത്ഷായെ ഉദ്ദേശിച്ച് ഗഡ്കരി പറഞ്ഞത്. മണ്ടത്തരം പറയുന്ന നേതാക്കളുടെ വായില്‍തുണി തിരുകിവച്ചാല്‍ മാത്രമേ പാര്‍ട്ടി രക്ഷപെടുവെന്നും ഇടയക്ക് ഗഡ്കരിയുടോയി പ്രസ്താവന വന്നിരുന്നു. പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വിമര്‍ശനം ഉന്നയിച്ച് പുതിയ പ്രതീക്ഷയും പ്രതിച്ഛായയും ഉണര്‍ത്തി വീണ്ടും പാര്‍ട്ടിയെത്തന്നെ അധികാരത്തിലേറ്റുന്ന തന്ത്രം പണ്ട് കോണ്‍ഗ്രസ് പ്രദര്‍ശിപ്പിച്ചു വിജയിപ്പിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ മോദിക്കു പകരം ഗഡ്കരി എന്ന മുദ്രാവാക്യത്തിന് ജനങ്ങളുെട ഭരണവിരുദ്ധവികാരത്തെ വഴിതെറ്റിച്ച് ഭരണം നിലനിര്‍ത്താനാകുമെന്ന പ്രത്യാശ ഒരു വിഭാഗം വച്ചുപുലര്‍ത്തുന്നുണ്ട്.

പിന്നാക്കക്കാരനായ മോദി അധികാരത്തിലെത്താനുള്ള മാര്‍ഗമായിരുന്നുവെന്നും ഇനിയത് തുടരേണ്ടതില്ലെന്നുള്ള വാദവും ഉയരുന്നുണ്ട്. അതിനും യുക്തമായ ബദല്‍ ബ്രഹ്മണ സമുദായക്കാരനായ ഗഡ്കരിയാണ്. അതും മുന്നാക്കവിഭാഗങ്ങളുടെ വോട്ട് കേന്ദ്രീകരിച്ച് ജയം ഉറപ്പിക്കാനായി സാമ്പത്തികസംവരണം ധൃതിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന അവസ്ഥയില്‍. ഈ സാഹചര്യത്തില്‍ മുന്നാക്കജനതയുടെ മുഴുവന്‍ വോട്ടുകളും നേടിയെടുക്കാന്‍ സവര്‍ണനായ ഗഡ്കരിയാണു വേണ്ടെതെന്നും വാദമുണ്ട്.

മോദിയ്ക്കു പകരം ഗഡ്കരിയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം ഈ പശ്ചാത്തലത്തില്‍ വേണം കാണുവാന്‍. ഏതെങ്കിലും സാഹചര്യത്തില്‍ നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ ശിവസേന പിന്തുണയ്ക്കുമെന്നാണ് കഴിഞ്ഞ ദിവസം റാവത്ത് വ്യക്തമാക്കിയത്. മോദിയുള്ള കാലത്തോളം സഖ്യം എന്ന വാക്കു പോലും ശിവസേനയുടെ നിഘണ്ടുവിലില്ലെന്ന് റാവത്ത് പ്രഖ്യാപിച്ചത്. മാസങ്ങളായി സഖ്യകക്ഷിയായ ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ശിവസേന. ഏറ്റവുമൊടുവില്‍ റഫാല്‍ ഇടപാടില്‍ ജെപിസി അന്വേഷണം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ ശിവസേന പിന്തുണയ്ക്കുകയും ചെയ്തു. ഇതിനുപിന്നാലെ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കു പൊരുതാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മോദിയെ മാറ്റി ഗഡ്കരിയെ പ്രതിഷ്ഠിച്ചാല്‍ പഴയ പല എന്‍ ഡിഎ സഖ്യകക്ഷികളെയും തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് ഗഡ്കരി പക്ഷക്കാരുടെ കണക്കുകൂട്ടല്‍. ശിവസേനയെ മുന്‍നിര്‍ത്തിയുള്ള മോദി വിരുദ്ധകലാപത്തിനു പിന്നില്‍ ഇത്തരം ശക്തമായ നീക്കങ്ങളാണുള്ളതെന്ന് നിരീക്ഷകര്‍ കരുതുന്നു.

പക്ഷേ, ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് കണ്ടുതന്നെ അറിയേണ്ടതുണ്ട്. കാരണം മോദിഅമിത്ഷാ അച്ചുതണ്ട് ശക്തമാണ്. പാര്‍ട്ടിക്കു വെളിയിലായി അവര്‍ കെട്ടിപ്പടുത്തിരിക്കുന്ന നമോസേനയുടെ സോഷ്യല്‍ എഞ്ചിനീയറിങ്ങിനെ ഭേദിക്കുവാന്‍ നിതിന്‍ ഗഡ്കരിയുടെ പക്ഷത്തിനു കഴിയുമോ എന്ന് സംശയമാണ്. 100 കോടിയിലേറെ ചെലവു വരുന്ന വമ്പിച്ച യുദ്ധസന്നാഹങ്ങളുമായി ഇന്ത്യ പിടിക്കാനിറങ്ങിയിരിക്കുന്ന ഈ യുദ്ധത്തില്‍ ഗഡ്കരിയുടെ ബദല്‍ ശ്രമങ്ങള്‍ക്കു മാത്രമല്ല കോണ്‍ഗ്രസിന്റെ മറുതന്ത്രങ്ങള്‍ക്കും എത്രനാള്‍ പിടിച്ചുനില്‍ക്കാനാവുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.

ഒരു പക്ഷേ, തിരഞ്ഞെടുപ്പിുശേഷം ഒരു തൂക്കുമന്ത്രിസഭയ്ക്കു സാധ്യത വന്നാല്‍ അവിടെ നരേന്ദ്ര മോദി മാറ്റിനിര്‍ത്തപ്പെടുമെന്നതിനു സംശയമില്ല. നിതിന്‍ഗഡ്കരിയുടെതു തന്നെയാകും പകരം ഉയര്‍ന്നുവരുന്ന പേര്.

എല്ലാം ജനങ്ങളുടെ കൈയിലാണ്. കോടികളുടെ യുദ്ധം തങ്ങള്‍ക്കുനേരെയാണെന്ന് ജനം തരിച്ചറിയുകയാണെങ്കില്‍ ഇതൊന്നുമല്ലാത്ത ഒരു ചിത്രം ഭാരതത്തിനുമേല്‍ വിരിയുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (3 minutes ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (45 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (49 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (55 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (1 hour ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (1 hour ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (3 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (4 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

Malayali Vartha Recommends