Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

എനിക്കറിയാമായിരുന്നു എന്റെ ജീവിതം മറ്റുള്ളവർക്കുവേണ്ടി സേവിച്ച് ജീവിക്കാനുള്ളതാണെന്ന്:- ഹിമാലത്തിൽ നിന്ന് വന്നശേഷം സംഭവിച്ചതെന്തെന്ന് ഹ്യൂമൻസ് ഓഫ് ബോംബെ'യിൽ വെളിപ്പെടുത്തി പ്രധാനമന്ത്രി

23 JANUARY 2019 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ചെറുപ്പകാലത്ത് താനൊരു ആത്മാന്വേഷിയായിരുന്നെന്ന അവകാശവാദവുമായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ യൗവ്വനകാലത്തെകുറിച്ച്‌ വാചാലനായതിനു പിന്നാലെ ഹിമാലയത്തിൽ നിന്നും തിരിച്ചെത്തിയ ശേഷം ജീവിതത്തിൽ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഹ്യൂമൻസ് ഓഫ് ബോംബെക്ക് നൽകിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗം പുറത്തുവന്നു...

 ഹിമാലയ യാത്രയില്‍നിന്ന് ഉള്‍ക്കൊണ്ട ജീവിതപാഠങ്ങള്‍ മറക്കാതിരിക്കാന്‍ എല്ലാ വര്‍ഷവും ദീപാവലിയുടെ സമയം അഞ്ചുദിവസം വനത്തിനുള്ളിൽ ഏകാന്തതയിൽ ചെലവഴിക്കുമായിരുന്നുവെന്നായിരുന്നു മോഡി അഭിമുഖത്തിൽ പങ്കുവച്ചത്. മറ്റുള്ളവരെ സേവിക്കുന്നതിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് ഹിമാലയ യാത്രയ്ക്കു ശേഷം തിരിച്ചറിഞ്ഞതായും മോദി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഹിമാലയത്തിൽ നിന്നു തിരിച്ചുവന്നു കുറച്ചുകാലത്തിനു ശേഷം അഹമ്മദാബാദിലേക്ക് പോയി. ആദ്യമായി ഒരു വലിയ നഗരത്തില്‍ ജീവിക്കുകയായിരുന്നു. അവിടെ ജീവിതത്തിന്റെ ഗതി വളരെ വ്യത്യസ്തമായിരുന്നു. അമ്മാവന്റെ കാന്റീനില്‍ അദ്ദേഹത്തെ സഹായിച്ചു കൊണ്ടായിരുന്നു അവിടുത്തെ ജീവിതം ആരംഭിച്ചത്- മോദി പറയുന്നു.

പിന്നീട് ആർ.എസ്എസിന്റെ മുഴുവന്‍ സമയ പ്രചാരകനായി മാറിയെന്നും വ്യത്യസ്ത ജീവിതധാരയില്‍നിന്നുള്ളവരുമായി ആശയവിനിമയം നടത്താനും വ്യത്യസ്ത ജോലികള്‍ ചെയ്യാനും അവിടെ തനിക്ക് അവസരം കിട്ടിയെന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഊഴമനുസരിച്ച് ഞങ്ങളെല്ലാവരും ആര്‍ എസ് എസിന്റെ ഓഫീസ് വൃത്തിയാക്കുകയും സഹപ്രവര്‍ത്തകര്‍ക്കു വേണ്ടി ചായയും ഭക്ഷണവുമുണ്ടാക്കുകയും പാത്രങ്ങള്‍ കഴുകുകയും ചെയ്യുമായിരുന്നു.

ജീവിതം വളരെ കഠിനവും തിരക്കു പിടിച്ചതുമായിരുന്നു. എന്നാല്‍ എല്ലാ ചുമതലകള്‍ക്കിടയിലും ഹിമാലയ ജീവിതം പഠിപ്പിച്ച പാഠങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ഞാന്‍ ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു. ഹിമാലയ ജീവിതം നല്‍കിയ മനശ്ശാന്തിയെ ജീവിതത്തിന്റെ പുതിയഘട്ടം കീഴ്‌പ്പെടുത്താതിരിക്കാന്‍ എല്ലാവര്‍ഷവും കുറച്ചുസമയം ആത്മപരിശോധനയ്ക്കായി മാറ്റിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ജീവിതത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്താനുള്ള എന്റെ ശ്രമമായിരുന്നു അത്- മോദി പറയുന്നു.

ഒരുപാട് ആളുകള്‍ക്കൊന്നും ഇതേക്കുറിച്ച് അറിയില്ല, എല്ലാ വർഷവും ദീപാവലിയുടെ സമയത്ത് അഞ്ചുദിവസം താന്‍ കാട്ടിനുള്ളിലേക്ക് പോകുമായിരുന്നു. വിജനമായ, ശുദ്ധമായ ജലം ലഭിക്കുന്ന ഒരിടം കണ്ടെത്തും. അഞ്ചുദിവസത്തേക്ക് ആവശ്യമായ ഭക്ഷണവും കയ്യില്‍ കരുതുമായിരുന്നു. റേഡിയോയോ പത്രങ്ങളോ അവിടെയുണ്ടായിരുന്നില്ല. അന്നത്തെ കാലത്ത് ടിവിയോ ഇന്റര്‍നെറ്റോ ഉണ്ടായിരുന്നില്ല. ആളുകള്‍ എന്നോടു പലപ്പോഴും ചോദിക്കുമായിരുന്നു. നിങ്ങള്‍ ആരെ കാണാനാണ് പോകുന്നതെന്ന്? ഞാന്‍ പറയും- ഞാന്‍ എന്നെത്തന്നെ കാണാനാണ് പോകുന്നതെന്ന്.

അതിനാലാണ് തിരക്കേറിയ ജീവിതത്തിനിടയിലും ചിന്തിക്കാനും ആത്മപരിശോധന നടത്താനും സമയം കണ്ടെത്താന്‍ എല്ലാരോടും പ്രത്യേകിച്ച് യുവാക്കളായ സുഹൃത്തുക്കളോട് താന്‍ പറയുന്നത്. അത് നിങ്ങളുടെ കാഴ്ചപ്പാടുകളെ മാറ്റും. നിങ്ങളുടെ ആന്തരികസ്വത്വത്തെ നന്നായി മനസ്സിലാക്കാന്‍ സഹായിക്കും. അതോടെ നിങ്ങള്‍ ശരിയായ അര്‍ഥത്തില്‍ ജീവിക്കാന്‍ ആരംഭിക്കും. അത് നിങ്ങളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കും. മറ്റുള്ളവര്‍ നിങ്ങളെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ നിങ്ങളെ ബാധിക്കാതെയാകും. നിങ്ങള്‍ ഓരോരുത്തരും പ്രത്യേകതയുള്ളവരാണെന്ന് മനസ്സിലാക്കണമെന്നാണ് എന്റെ ആഗ്രഹം. വെളിച്ചം തേടി നിങ്ങള്‍ പുറത്തേക്ക് നോക്കേണ്ടതില്ല. അത് നിങ്ങള്‍ക്കുള്ളില്‍ തന്നെയുണ്ട്-

ഇങ്ങനെയാണ് അഭിമുഖത്തിന്റെ മൂന്നാംഭാഗം അവസാനിക്കുന്നത്. ബാല്യത്തെ കുറിച്ചും രണ്ടുവര്‍ഷത്തെ ഹിമാലയ യാത്രയെ കുറിച്ചുമാണ് ആദ്യത്തെ രണ്ടു ഭാഗങ്ങളില്‍ പറയുന്നത്. പ്രധാനമന്ത്രിയുമായുള്ള അഭിമുഖം അഞ്ച് ഭാഗങ്ങളായാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ പ്രസിദ്ധീകരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (3 minutes ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (45 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (49 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (55 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (1 hour ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (1 hour ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (3 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (4 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

Malayali Vartha Recommends