Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഹൃദയത്തില്‍ ഘടിപ്പിക്കുന്ന പേസ്‌മേക്കറും കൃത്രിമ ഇടുപ്പെല്ലും ഉള്‍പ്പെടെ 400ലേറെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വില കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രാലയം

23 JANUARY 2019 12:44 PM IST
മലയാളി വാര്‍ത്ത

ഹൃദയത്തില്‍ ഘടിപ്പിക്കുന്ന പേസ്‌മേക്കറും കൃത്രിമ ഇടുപ്പെല്ലും ഉള്‍പ്പെടെ 400ലേറെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വില കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രാലയം. രക്തസമ്മര്‍ദമളക്കുന്ന ഉപകരണം, സി.ടി.എം.ആര്‍.ഐ. സ്‌കാനിങ് മെഷിനുകള്‍, കൃത്രിമ അസ്ഥിഘടകങ്ങള്‍ തുടങ്ങി ഇതുവരെ വിലനിയന്ത്രണപട്ടികയില്‍ ഉള്‍പ്പെടാത്ത ഉപകരണങ്ങള്‍ക്കാണ് വില കുറയ്ക്കുക. 50 മുതല്‍ 80 വരെ ശതമാനം വില നിയന്ത്രണമേര്‍പ്പെടുത്താനാണ് ആലോചന. ഇറക്കുമതിചെയ്യുന്ന ഉപകരണങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമാകും. ഇവയുടെ ഗുണനിലവാരം കര്‍ശനമായി നിരീക്ഷിക്കും. ഇതിനായി ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമത്തില്‍ ഭേദഗതി വരുത്തും.
എന്നാല്‍ അവശ്യമരുന്നുകളെ നിര്‍ബന്ധമായും വിലനിയന്ത്രണപട്ടികയില്‍ ഉള്‍പ്പെടുത്തുന്ന രീതി കേന്ദ്രം അവസാനിപ്പിച്ചു. കഴിഞ്ഞദിവസം രൂപവത്കരിച്ച നീതി ആയോഗിനുകീഴിലുള്ള സമിതിക്കാണ് ഇനിമുതല്‍ വില കുറയ്ക്കുന്ന മരുന്നുകളെ നിശ്ചയിക്കുന്നതിനുള്ള അധികാരം. നീതി ആയോഗിന്റെ ആരോഗ്യവിഭാഗത്തിലെ അംഗം, ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ആരോഗ്യ സേവനവിഭാഗം ഡയറക്ടര്‍ ജനറല്‍, ബയോമെഡിക്കല്‍ രംഗത്തെ വിദഗ്ധന്‍ എന്നിവരടങ്ങിയ ഏഴംഗസമിതിക്കാണ് രൂപംനല്‍കിയത്.ഇതോടെ ദേശീയ ഔഷധവിലനിര്‍ണയ സമിതിയുടെ (എന്‍.പി.പി.എ.) അധികാരങ്ങള്‍ ഭാഗികമായി നഷ്ടപ്പെട്ടു.
നേരത്തേ ആരോഗ്യമന്ത്രാലയവും ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പും തയ്യാറാക്കുന്ന പട്ടികയില്‍നിന്ന് വില കുറയ്‌ക്കേണ്ട മരുന്നുകളെ തിരഞ്ഞെടുക്കുന്നത് എന്‍.പി.പി.എ. ആയിരുന്നു. ഇതേ അധികാരമുപയോഗിച്ചാണ് സ്‌റ്റെന്റുകള്‍ക്കും കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന അസ്ഥിഘടകങ്ങള്‍ക്കും വില കുറച്ചത്. എന്നാല്‍, അവശ്യമരുന്നുകളുടെ പട്ടികയില്‍ നിലവിലുള്ള 750 മരുന്നുസംയുക്തങ്ങളുടെ വിലനിയന്ത്രണം അതേപടിയായിരിക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (6 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (7 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (7 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (7 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (8 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (8 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (9 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (9 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (9 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (9 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (9 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (10 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (10 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (10 hours ago)

Malayali Vartha Recommends