മഹാരാഷ്ട്രയില്‍ ഐഎസ് ബന്ധമാരോപിച്ച് ഒമ്പതു പേരെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു

മഹാരാഷ്ട്രയില്‍ ഐഎസ് ബന്ധമാരോപിച്ച് ഒന്‍പത് പേരെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരു കൗമാരക്കാരനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി സംസ്ഥാനത്തുടനീളം സ്‌ക്വാഡ് നടത്തിയ പരിശോധനകള്‍ക്കും തെരച്ചിലുകള്‍ക്കുമിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ മുംബൈ, താനെ, ഔറംഗബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരില്‍ നിന്ന് രാസവസ്തുക്കള്‍, സ്‌ഫോടക വസ്തുക്കള്‍, തോക്കുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് െ്രെഡവുകള്‍, സിം കാര്‍ഡുകള്‍, ആസിഡ് ബോട്ടിലുകള്‍, കത്തികള്‍ എന്നിവ കണ്ടെടുത്തു.
https://www.facebook.com/Malayalivartha





















