പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിനു പിന്നാലെ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി

പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിനു പിന്നാലെ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. പാര്‍ട്ടിയുടെ നേതൃപദത്തില്‍ രാഹുല്‍ തികഞ്ഞ പരാജയമാണെന്ന് തുറന്ന് സമ്മതിക്കുകയാണ് പുതിയ നടപടിയിലൂടെ കോണ്‍ഗ്രസ് ചെയ്തതെന്ന് ബിജെപി നേതാവ് സംബീത് പത്ര തുറന്നടിച്ചു.
കോണ്‍ഗ്രസിന്റെ പുതിയ നീക്കത്തെ അഭിനന്ദിക്കുന്നുവെന്ന് പരിഹസിച്ച പത്ര ഒരു പാര്‍ട്ടിയാകെ ഒരു കുടുംബത്തിന് പിന്നാലെ പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നതെന്നും കൂട്ടിച്ചേര്‍ത്തു. നേരത്തെ, അപ്രതീക്ഷ നീക്കത്തിലൂടെയാണ് പ്രിയങ്കയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് പാര്‍ട്ടി നേതൃത്വം പ്രസ്താവനയിറക്കിയത്.
https://www.facebook.com/Malayalivartha





















