നവജാത ശിശു ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; കാര്‍ബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പ്രാഥമിക നിഗമനം; ദുരൂഹത വർധിപ്പിച്ച് കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റൂം ഹീറ്റര്‍

പന്ത്രണ്ട് ദിവസം പ്രായമുള്ള നവജാത ശിശു ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ റെയ്സണ്‍ ജില്ലയിലെ വീട്ടിലാണ് സംഭവം. പൂര്‍ണ്ണിമ ഭുരിയ, ഇവരുടെ പന്ത്രണ്ട് മാസം പ്രായമുള്ള കുഞ്ഞ്, പൂര്‍ണ്ണിമയുടെ അമ്മ ലതാ ധീമര്‍, പൂര്‍ണ്ണിമയുടെ സഹോദരന്‍ ആകാശ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂര്‍ണ്ണിമയുടെ ഭര്‍ത്താവ് ഷന്നുവിനെ ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
വീടിനുള്ളില്‍ കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റൂം ഹീറ്റര്‍ കണ്ടത്തി. ഇതിനുള്ളില്‍ നിന്ന് കാര്‍ബണ് മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായും പൊലീസ് പറഞ്ഞു. ഷന്നുവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ അയല്‍വാസി വീട്ടിലെത്തി അന്വേഷിച്ചപ്പോളാണ് സംഭവം അറിഞ്ഞത്. കതക് പൊളിച്ചാണ് വീടിനുള്ളില്‍ നിന്നും ഇവരെ പുറത്തെത്തിച്ചത്.
https://www.facebook.com/Malayalivartha





















