ജമ്മുകാഷ്മീരിലെ ബാരാമുള്ളയില്‍ ഏറ്റുമുട്ടൽ; മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു
ജമ്മുകാഷ്മീരിലെ ബാരാമുള്ളയില്‍ മൂന്നു തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ബുധനാഴ്ച ബാരാമുള്ളയിലെ ബിന്നര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
തീവ്രവാദികളെ ഒളിച്ചിരിക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സൈനികര്‍ക്കു നേരെ തീവ്രവാദികള്‍ ആദ്യം വെടിയുതിര്‍ക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നു- സൈനിക വക്താവ് പറയുന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്നും സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha