പൂജ്യവും പൂജ്യവും കൂട്ടിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുക പൂജ്യം തന്നെയായിരിക്കും; പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്കയുടെ വരവിലൂടെ 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതലായി ഒന്നും ലഭിക്കാന്‍ പോകുന്നില്ലെന്നാണ് ആദിത്യനാഥിന്റെ അഭിപ്രായപ്പെട്ടു.
പൂജ്യവും പൂജ്യവും കൂട്ടിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുക പൂജ്യം തന്നെയായിരിക്കും. കോണ്‍ഗ്രസ് ഒരു വലിയ പൂജ്യമാണ്. ആര് അതിലേക്ക് വന്നാലും ആര് അതില്‍ നിന്ന് പോയാലും ഒരു പ്രശ്നവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത പ്രിയങ്കാ ഗാന്ധിക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. യുപിയില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രിയങ്കയെ രംഗത്തിറക്കിയത്. മോദിയുടെ വരാണസിയിലോ യോഗിയുടെ ഗൊരഖ്പുരിലോ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha





















