രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു... തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ദേശീയ പതാക ഉയര്‍ത്തും

രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിനിടയില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോക് ചക്ര പുരസ്‌കാരം ഇന്ന് സമര്‍പ്പിക്കും. നസീര്‍ അഹമ്മദ് വാണിയുടെ ഭാര്യ അശോക് ചക്ര ഏറ്റുവാങ്ങും. ഇതിന് ശേഷമാകും രാജ്യം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിലേക്ക് കടക്കുക.
കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലാണ് റിപ്പബ്ലിക് ദിനാഘോഷം. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി.തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ദേശീയ പതാക ഉയര്‍ത്തും. എറണാംകുളത്തു മന്ത്രി എ സി മൊയ്തീന്‍ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും
രാവിലെ ഒന്‍പതിന് ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സൈനിക മേധാവികളും ആദരമര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. രാജ്യത്തിന്റെ സൈനിക ശേഷി വിളിച്ചോതി രാജ്പഥില്‍ നിന്ന് ചെങ്കോട്ട വരെ നീളുന്ന പരേഡില്‍ കരനാവിക വ്യോമസേനയ്‌ക്കൊപ്പം അര്‍ധ സൈനിക വിഭാഗങ്ങളും സര്‍ക്കാര്‍ വകുപ്പുകളും അണിനിരക്കും. സുരക്ഷ കണക്കിലെടുത്ത് 25,000ല്‍ അധികം സൈനികരെയാണ് തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികാഘോഷം കണക്കിലെടുത്ത് ഗാന്ധിയുടെ ആശയങ്ങളില്‍ തയ്യാറാക്കിയ ഫ്‌ലോട്ടുകളാവും ഇന്ന് പരേഡില്‍ പ്രദര്‍ശിപ്പിക്കുക. 22 നിശ്ചല ദൃശ്യങ്ങള്‍ പരേഡിന് മാറ്റു കൂട്ടും.
https://www.facebook.com/Malayalivartha






















