പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു... നാളെ കൊച്ചിയിലും തൃശ്ശൂരിലുമായി രണ്ടു പരിപാടികളില്‍ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലും തൃശ്ശൂരിലുമായി രണ്ടു പരിപാടികളില്‍ പങ്കെടുക്കും. ഈമാസം രണ്ടാംവട്ടമാണ് മോദി കേരളത്തിലെത്തുന്നത്. കൊച്ചി നാവിക വിമാനത്താവളത്തില്‍ 1.55ന് പ്രധാനമന്ത്രി എത്തും.
തുടര്‍ന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് മൈതാനത്തിറങ്ങും. അവിടന്ന് റോഡുമാര്‍ഗം ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്‌സിന്റെ സമര്‍പ്പണത്തിനെത്തും. 2.35 മുതല്‍ 3.15 വരെയാണ് ഇവിടത്തെ ചടങ്ങില്‍ പ്രധാനമന്ത്രി സംബന്ധിക്കുക.
വീണ്ടും രാജഗിരി കോളേജ് മൈതാനത്തെത്തി ഹെലികോപ്റ്ററില്‍ തൃശ്ശൂരിലേക്ക് പോകും. യുവമോര്‍ച്ചാ സമ്മേളനത്തില്‍ മോദി പങ്കെടുക്കും. 4.15 മുതല്‍ അഞ്ചുവരെ അദ്ദേഹം തൃശ്ശൂരിലുണ്ടാവും. 5.50ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് മടങ്ങും. പ്രധാനമന്ത്രിയെ ബി.ജെ.പി. നേതാക്കള്‍ കാണുമെങ്കിലും രാഷ്ട്രീയചര്‍ച്ചകള്‍ക്ക് സാധ്യതയില്ല.
"
https://www.facebook.com/Malayalivartha






















