Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പൂജ്യത്തിനൊപ്പം പൂജ്യം ചേര്‍ന്നാലും പൂജ്യം തന്നെ; പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്

26 JANUARY 2019 12:43 PM IST
മലയാളി വാര്‍ത്ത

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു മാറ്റവും കൊണ്ടുവരില്ലെന്ന് യോഗി പരിഹസിച്ചു. പൂജ്യവും പൂജ്യവും കൂട്ടിയാന്‍ പൂജ്യം തന്നെയാണെന്നും യോഗി പരിഹസിച്ചു.

'പ്രിയങ്ക ഗാന്ധി ആദ്യമായിട്ടല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത്. 2014,2017 തെരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശില്‍ നിന്നുകൊണ്ട് അവര്‍ പാര്‍ട്ടിയെ നയിച്ചിട്ടുണ്ട്. ആ കാലഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസിന് തകര്‍ച്ചയാണ് ഉണ്ടായത്. ഇപ്പോഴത്തെ അവരുടെ രാഷ്ട്രീയ പ്രവേശവും ബിജെപിയെ യാതൊരു തരത്തിലും ബാധിക്കില്ല' എന്നും യോഗി പറഞ്ഞു.

എസ്.പി-ബി.എസ്.പി സഖ്യത്തെയും യോഗി വിമര്‍ശിച്ചു. മുന്‍പ് നോയിഡയും ഗ്രേറ്റര്‍ നോയിഡും സംബന്ധിച്ച് നിര്‍ഭാഗ്യമായ കഥകള്‍ ഉണ്ടായിരുന്നു. ഏത് മുഖ്യമന്ത്രിയാണോ അവിടെ സന്ദര്‍ശിച്ചത് അവരുടെ പദവി നഷ്ടമാകും. ഞാന്‍ മുഖ്യമന്ത്രി ആയപ്പോള്‍ നോയിഡയും ഗ്രേറ്റ് നോയിഡയും സന്ദര്‍ശിച്ചിരുന്നു.അതും ഉത്തര്‍പ്രദേശിന്റെ ഭാഗമാണ്. ഞങ്ങള്‍ അധികാരത്തിന് വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും യോഗി കൂട്ടിചേര്‍ത്തു.

അതേസമയം ബിജെപി എംപിയും അഭിനേതാവുമായ പരേഷ് റാവലും രംഗത്ത് വന്നു. പ്രിയങ്ക കോണ്‍ഗ്രസിന്‍റെ തുറുപ്പ് ചീട്ടെങ്കില്‍ എന്തിന് കോണ്‍ഗ്രസ് ഇത്രയും കാലം ജോക്കറുമായി കളിച്ചെന്ന് ബിജെപി പരേഷ് റാവല്‍ ചോദിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഗാന്ധി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സജീവ സാന്ധിധ്യമാകാനൊരുങ്ങുകയാണ്. ഇതിനിടെയാണ് ട്വിറ്ററിലൂടെ പരേഷ് റാവിലിന്‍റെ പരിഹാസം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂർ തുടങ്ങിയ മണ്ഡലങ്ങൾ അടങ്ങിയതാണ് പ്രിയങ്കയ്ക്ക് ചുമതലയുള്ള കിഴക്കൻ ഉത്തർപ്രദേശ്. പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് തുറപ്പ്ചീട്ടായി അവതരിപ്പിക്കുമ്പോള്‍ കുടുംബ വാഴ്ചയുടെ തുടര്‍ച്ചയാണിതെന്നാണ് ബിജെപിയുടെ വാദം.

അപ്രതീക്ഷിതമായിട്ടായിരുന്നു പ്രിയങ്കയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. ബിഎസ്പിയും എസ്പിയും കോണ്‍ഗ്രിസിനെ കൈയ്യൊഴിഞ്ഞ സാഹചര്യത്തില്‍ വലിയൊരു ഉത്തരവാദിത്വമാണ് പ്രിയങ്കയെ കാത്തിരിക്കുന്നത്. അതേസമയം അമ്മ സോണിയ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ റായ്ബറേലിയില്‍ നിന്ന് പ്രിയങ്ക മത്സരിക്കുമെന്നുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി ഭാരവാഹിയാക്കാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വര്‍ഷങ്ങളായി ഇക്കാര്യം പ്രിയങ്കയോട് താന്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍ കുട്ടികള്‍ ചെറുപ്പമായതിനാല്‍ അവരോടൊപ്പം ചെലവഴിക്കണമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇപ്പോള്‍ കുട്ടികള്‍ മുതിര്‍ന്നു. അതിനാല്‍ പ്രിയങ്ക രാഷ്ട്രീയത്തിലേയ്ക്ക് വന്നുവെന്നും രാഹുല്‍ വിശദീകരിച്ചു. ഞങ്ങൾ പരസ്പരം ബഹുമാനിച്ചു പ്രശസ്തമായ കുടുംബത്തിൽ നിന്ന് വരുന്നു എന്നു കരുതി എനിക്കും പ്രിയങ്കയ്ക്കും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. അച്ഛന്റെയും മുത്തശ്ശിയുടെയും കൊലപാതകങ്ങൾ മറികടക്കാൻ ഞങ്ങൾ ഏറെ പാടുപെട്ടു. ഈ സമയങ്ങളിലെല്ലാം ഞങ്ങൾ പരസ്പരം താങ്ങും തണലുമായി. പരസ്പരം ബഹുമാനിച്ചു. അവരവരുടേതായ ഇടം നൽകി എന്നും രാഹുൽ വ്യക്തമാക്കി.

അതേസമയം പ്രിയങ്കയുടെ നിയമനം രാഹുലിന്‍റെ കഴിവില്ലായ്മയാണ് തെളിയിക്കുന്നതെന്ന ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍റെ പ്രതികരണം വിവാദമായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (45 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (48 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (51 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (59 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (1 hour ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends