ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സി.ബി.ഐയെ വിമര്‍ശിച്ച് ധനമന്ത്രി

ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സി.ബി.ഐയെ വിമര്‍ശിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഏജന്‍സികള്‍ അന്വേഷണത്തില്‍ സാഹസം ഉപേക്ഷിക്കണമെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി. ഐ.സി.ഐ.സി.ഐ കേസിനെ നിരീക്ഷിക്കുമ്പോള്‍ അന്വേഷണം പ്രാഥമിക ലക്ഷ്യത്തില്‍ നിന്ന് വഴിമാറിയതായി തോന്നുന്നുവെന്ന് ജെയ്റ്റ്‌ലി ഫേസ്ബുക്കില്‍ കുറിച്ചു.
അന്വേഷണാത്മ സാഹസവും വിദഗ്ധ അന്വേഷണവും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ടെന്നും ജെയ്റ്റ്‌ലി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള തന്റെ ഉപദേശം ഇതാണ് മഹാഭാരതത്തിലെ അര്‍ജുനന്റെ ഉപദേശം പിന്തുടരൂ കാളയുടെ കണ്ണില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂവെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഐ.ഐ.സി.ഐ വീഡിയോകോണ്‍ വായ്പ തട്ടിപ്പ് കേസില്‍ ചന്ദകൊച്ചാറിനെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























