പത്മശ്രീ പുരസ്‌കാരം നിരസിച്ച് എഴുത്തുകാരി ഗീതാ മെഹ്ത; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുരസ്‌കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന് പ്രതികരണം

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മശ്രീ പുരസ്‌കാരം എഴുത്തുകാരി ഗീതാ മെഹ്ത നിരസിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ പുരസ്‌കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് പുരസ്‌കാരം നിരസിച്ചുകൊണ്ട് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സഹോദരി കൂടിയായ ഗീതാ മെഹ്ത ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ് സ്ഥിരതാമസം.
ഇന്നലെയാണ് ഗീതാ മെഹ്ത ഉള്‍പ്പെടെയുള്ളവക്ക് പത്മാപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടത്. തൂക്കു സഭയുണ്ടായാല്‍ ബിജെഡിയെ ഒപ്പം കൂട്ടാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന പ്രചരണം നിലവില്‍ ശക്തമാണ്. ഈ സാഹചര്യത്തിലാണ് തെറ്റിദ്ധരിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഗീതാ മെഹ്ത്ത പത്മ പുരസ്കാരം നിരസിക്കുന്നത്.
ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്ക് ഒരു ഏകാധിപതിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അതേ പതിപ്പാണെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























