റിപ്പബ്ലിക് ദിന ആഘോഷത്തിനിടെ അപകടം; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

റിപ്പബ്ലിക് ദിന ആഘോഷത്തിനിടെയുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ പലന്‍പൂരില്‍ സംസ്ഥാനതല റിപ്ലബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈനിക പ്രകടനങ്ങള്‍ക്കിടെ മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് കയറി ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.
വനിതാ കോണ്‍സ്റ്റബിള്‍ ഓടിച്ച സ്റ്റണ്ട് മോട്ടോര്‍സൈക്കിള്‍ നിയന്ത്രണം വിട്ട് കുട്ടികള്‍ക്കിടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പലന്‍പൂര്‍ സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതായും കോണ്‍സ്റ്റബിള്‍ രേഖാ ഗോയലിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി വിജയ് രൂപാണി ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha


























