ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ;. ഭക്ഷ്യവിഷബാധയേറ്റ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഒരു സ്ത്രീ മരിച്ചു

കര്‍ണാടകയിലെ ചിക്കബല്ലപുരയിലെ ക്ഷേത്രത്തില്‍നിന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ച സ്ത്രീ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു.
ചിക്കബല്ലപുര സ്വദേശിനി കവിത (28) ആണ് മരിച്ചത്. ഛര്‍ദിമൂലം നിര്‍ജലീകരണം സംഭവിച്ചതാണ് മരണകാരണമായത്. ഇവരുടെ കുട്ടികളും അവശനിലയില്‍ ആശുപത്രിയിലാണ്.
ജനുവരി 25 വെള്ളിയാഴ്ച ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെയാണ് പ്രസാദവിതരണം ഉണ്ടായത്. ക്ഷേത്രത്തില്‍ എത്തിയ അജ്ഞാതരായ രണ്ട് സ്ത്രീകള്‍ പ്രസാദമായി ഭക്തര്‍ക്ക് ഹലുവ നല്‍കുകയായിരുന്നു.
ഇത് കഴിച്ച ആളുകള്‍ക്ക് വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടാകാന്‍ കാരണമായ പ്രസാദം ക്ഷേത്രത്തില്‍നിന്നുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. പ്രസാദം വിതരണം ചെയ്ത സ്ത്രീകള്‍ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























